Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഗം വന്നത് രോഗി പോലും അറിഞ്ഞില്ല, ഡൽഹിയിൽ 29 ശതമാനം പേർക്കും കൊവിഡ് വന്നുപോയി

രോഗം വന്നത് രോഗി പോലും അറിഞ്ഞില്ല, ഡൽഹിയിൽ 29 ശതമാനം പേർക്കും കൊവിഡ് വന്നുപോയി
, വ്യാഴം, 20 ഓഗസ്റ്റ് 2020 (12:27 IST)
കൊവിഡ് വ്യാപനം രൂക്ഷാമായിരുന്ന ഡൽഹിയിൽ മൂന്നിലൊരാൾക്ക് കൊവിഡ് ഇതിനോടകം വന്നുപോയിരിക്കാമെന്ന് വിലയിരുത്തൽ. ഡൽഹിയിൽ നടത്തിയ സെറോ സർവേയിലാണ് ഈ വിവരങ്ങൾ പറയുന്നത്. ഇതുവരെ കൊവിഡ് ലക്ഷണമില്ലാത്തവരിലും കൊവിഡ് പരിശോധന നടത്താത്തവരിലുമായി 29 ശതമാനം പേർക്കാണ് രോഗം വന്നുപോയതെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.
 
കൊവിഡ് ബാധയുണ്ടായ വ്യക്തികളിൽ രോഗബാധയുണ്ടായി ദിവസങ്ങൾക്കുള്ളിൽ തന്നെ കൊവിഡ് വൈറസിനെതിരായ ആന്റിബോഡി രൂപപ്പെടും. രോ​ഗി കൊവിഡ് വൈറസിൽ നിന്നും മുക്തി നേടിയാലും ഈ ആന്റിബോഡി ദീർഘനാൾ ശരീരത്തിൽ നിലനിൽക്കും. ഈ ആന്റിബോഡിയുടെ സാന്നിധ്യമാണ് സെറോ സർവ്വേയിൽ പരിശോധിക്കുന്നത്. ഇങ്ങനെ പരിശോധന നടത്തിയതിൽ രോഗലക്ഷമില്ലാത്തവരും ഇതുവരെ ക്വാറന്റൈനിൽ പോകത്തവരുമായ 29 ശതമാനം ആളുകളിൽ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി.
 
ജൂൺ 24 മുതൽ ജൂലൈ ആദ്യവാരം വരെ നടത്തിയ സെറോ സ‍ർവ്വേയിൽ ദില്ലിയിൽ 24 ശതമാനം പേ‍ർക്ക് കൊവിഡ് വന്നു പോയതായി കണ്ടെത്തിയിരുന്നു. നേരത്തെ പൂനെയിലും മുംബൈയിലും നടത്തിയ സെറോ സർവേയിലും സമാനമായ കണക്കുകൾ പുറത്തുവന്നിരുന്നു. കൊവിഡ് പൊസീറ്റീവായെന്ന് ഔദ്യോ​ഗികമായി കണ്ടെത്തിയവരുടെ ഇരുപതോ നാൽപ്പതോ ഇരട്ടി ആളുകൾക്ക് ഇതിനോടകം രോഗം വന്നുപോയിരിക്കാം എന്നാണ് കണക്കുകൾ തെളിയിക്കുന്നുവെന്ന് ആരോഗ്യ വിദ‌ഗ്‌ധർ പറയുന്നു. കേരളത്തിൽ ഇതുവരെ സെറോ ടെസ്റ്റ് സർവേ നടത്തിയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്രക്കാരെ ഉൾപ്പടെ ബസ് ജപ്തി ചെയ്ത സംഭവം: ബസ്സ് തടഞ്ഞ പൊലീസിന് നേരെ വെടിയുതിർത്ത് പ്രതികൾ