Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശങ്കയൊഴിയാതെ തമിഴ്‌നാട്: മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നുപേർക്ക് കൊവിഡ്, ഓഫീസ് അടച്ചു

ആശങ്കയൊഴിയാതെ തമിഴ്‌നാട്: മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നുപേർക്ക് കൊവിഡ്, ഓഫീസ് അടച്ചു
, തിങ്കള്‍, 8 ജൂണ്‍ 2020 (13:28 IST)
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ച് ഇവരെ ക്വാറന്റൈനിലാക്കി. ഇതിനുപുറമെ തമിഴ്‌നാട് സെക്രട്ടേറിയേറ്റിലെ 40 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
'
കോടതി നടപടികൾ പുനരാരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.രു ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
 
നിലവിൽ തമിഴ്‌നാട്ടിൽ 31,000ത്തിലധികം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 20,000 കേസുകളും ചെന്നൈയിലാണ്. ഇന്ന് ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി രാജ്യത്ത് ആരാധനാലയങ്ങൾ തുറന്നെങ്കിലും രോഗവ്യാപനം തീവ്രമായ സാഹചര്യത്തിലേക്ക് പോകുന്ന അവസ്ഥയെ തുടര്‍ന്ന് തമിഴ്നാട്ടിൽ തുറന്നിട്ടില്ല. എന്നാല്‍ റെസ്റ്റൊറന്റുകളില്‍ ആളുകള്‍ ഭക്ഷണം ഇരുന്ന്‌ കഴിക്കുന്ന സാഹചര്യമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഔദ്യോഗിക രേഖകൾ സൂക്ഷിയ്ക്കാൻ കേന്ദ്ര സർക്കർ പുറത്തിറക്കിയ ഡിജിലോക്കറിൽ ഗൂരുതര സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി