'ജയ് ശ്രീറാം’ വിളിക്കാത്തതിന് മൂന്ന് മദ്രസ വിദ്യാര്‍ത്ഥികളെ ആക്രമിച്ചു; രാത്രിയിൽ ചായ കുടിക്കാന്‍ ഹിന്ദു ഏരിയയില്‍ എന്തിനു പോയി? കേസെടുക്കാതെ പൊലീസ്

വെള്ളി, 2 ഓഗസ്റ്റ് 2019 (13:04 IST)
ഗുജറാത്തിൽ ‘ജയ് ശ്രീറാം’ വിളിക്കാത്തതിനെ തുടർന്ന് മൂന്ന് മദ്രസ വിദ്യാർത്ഥികളെ ചിലർ ആക്രമിച്ചതായി ആരോപണം. ഹാഫിസ് സമീര്‍ ഭഗത്, ഹാഫിസ് സൊഹെല്‍ ഭഗത്, ഹാഫിസ് സല്‍മാന്‍ ഗിതേലി എന്നിവരാണ് വ്യാഴാഴ്ച രാത്രി 11 മണിക്ക് ആക്രമണത്തിനിരയായത്. തലയ്ക്ക് ഗരുതുര പരിക്കേറ്റ മൂന്നു പേരും സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
 
സംഭവത്തില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ഖുര്‍ആന്‍ മനഃപാഠ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളായ മൂന്നുപേരും ഒരു ഹോട്ടലില്‍ നിന്ന് ചായ കുടിച്ച് പുറത്തിറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഒരു കൂട്ടം ആളുകൾ ഇവരെ ആക്രമിക്കുകയായിരുന്നു. 
 
‘രാത്രിയില്‍ ചായ കുടിക്കാന്‍ ഹിന്ദു ഏരിയയില്‍ എന്തിനു പോയി?’ എന്ന ചോദിച്ചു കൊണ്ടാണ് പൊലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ വിസമ്മതിച്ചതെന്നാണ് ഉയരുന്ന ആരോപണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അമ്പൂരി കൊലക്കേസ്; അഖിൽ വലിച്ചെറിഞ്ഞ രാഖിയുടെ ചെരുപ്പ് കണ്ടെത്തി