മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 തീര്‍ഥാടകര്‍ മരണപ്പെട്ടതാായി ഔദ്യോഗിക സ്ഥിരീകരണം. 30 പേര്‍ മരിച്ചതായും അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഉത്തര്‍പ്രദേശ് ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരില്‍ 25 പേരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ ത്രിവേണി സംഗമത്തില്‍ ബാരിക്കേഡ് തകര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. എട്ട് കോടിക്കും 10 കോടിക്കും ഇടയിലുള്ള തീര്‍ഥാടകരാണ് ഇന്നലെ അമൃത സ്‌നാനത്തില്‍ പങ്കെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ 1:30 ഓടെയായിരുന്നു സംഭവം. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. അപകടമുണ്ടായ ഉടന്‍ തന്നെ സ്ഥലത്തേക്ക് ആംബുലന്‍സ് എത്തുക്കയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.