Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്‍ മൂന്നുനില കെട്ടിടത്തില്‍ നിന്ന് എറിഞ്ഞുകൊന്നു !

4-Month-Old Baby Dies After Monkey Throws Him Off Building നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്‍ മൂന്നുനില കെട്ടിടത്തില്‍ നിന്ന് എറിഞ്ഞുകൊന്നു !
, തിങ്കള്‍, 18 ജൂലൈ 2022 (08:39 IST)
നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്‍ മൂന്ന് നില കെട്ടിടത്തിനു മുകളില്‍ നിന്ന് നിലത്തേക്ക് എറിഞ്ഞു കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ദുങ്ക ഗ്രാമത്തിലാണ് ദാരുണ സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബറേലി ചീഫ് കന്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ലളിത് വര്‍മ അറിയിച്ചു. 
 
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. 25 കാരനായ നിര്‍ദേഷ് ഉപാധ്യയും ഭാര്യയും നാല് മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിനെയും കൊണ്ട് മൂന്ന് നിലയുള്ള വീടിന്റെ ടെറസിലൂടെ നടക്കുകയായിരുന്നു. പെട്ടന്ന് ഒരു കൂട്ടം കുരങ്ങന്‍മാര്‍ ടെറസിലേക്ക് എത്തി. നിര്‍ദേഷിന്റെ കൈയിലായിരുന്നു കുട്ടി. കുരങ്ങന്‍മാര്‍ നിര്‍ദേഷിന് ചുറ്റും കൂടിയപ്പോള്‍ ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. താഴേക്ക് ഇറങ്ങാനുള്ള കോണിപ്പടി ലക്ഷ്യം വെച്ച് ഓടുന്നതിനിടെ നിര്‍ദേഷിന്റെ കൈയില്‍ നിന്ന് കുഞ്ഞ് താഴെവീണു. ഉടന്‍ തന്നെ കുട്ടിയെ എടുക്കാന്‍ നിര്‍ദേഷ് ശ്രമിച്ചെങ്കിലും കുരങ്ങ് കുട്ടിയെ കൈക്കലാക്കി. മൂന്നാം നിലയുടെ മുകളില്‍ നിന്ന് ഈ കുഞ്ഞിനെ ഒരു കുരങ്ങ് നിലത്തേക്ക് എറിയുകയായിരുന്നു. തല്‍ക്ഷണം കുട്ടി മരിച്ചു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നൃത്താധ്യാപകന്‍ അറസ്റ്റില്‍