Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 16922 പേർക്ക്

Webdunia
വ്യാഴം, 25 ജൂണ്‍ 2020 (09:56 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 418 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
 
നിലവിൽ 4,73,105പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 14894 പേർ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചു. നിലവിൽ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണെങ്കിലും അതിവേഗം രോഗം പടരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതാണ്.കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരു ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.നിലവില്‍ 1,86,514 പേരാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. 2,71,697 പേര്‍ രോഗമുക്തരായി.
 
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 6739 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. ഡല്‍ഹിയില്‍ 70,390 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,42,900 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്.8,943 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1735 മരണവും, 67,468 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 866 മരണവും റിപ്പോര്‍ട്ട് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments