Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ അപകടം; 42 പേർക്ക് പരുക്ക്

ദിണ്ഡിഗലിൽ ജെല്ലിക്കെട്ടിനിടെ തിക്കും തിരക്കും; 42 പേർക്ക് പരുക്ക്

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ അപകടം; 42 പേർക്ക് പരുക്ക്
മധുര , ഞായര്‍, 5 ഫെബ്രുവരി 2017 (10:10 IST)
തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് മത്സരത്തിനിടെ അപകടം. സംഭവത്തിൽ 42 പേർക്ക് പരുക്ക്. ദിണ്ഡിഗലിൽ സംഘടിപ്പിച്ച ജല്ലിക്കട്ട് മത്സരത്തിനിടെയാണ് സംഭവം. കാണികളുടെ ഇടയിലേക്ക് മത്സരത്തിൽ പങ്കെടുക്കുന്നവർ കടന്നു കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ദിണ്ഡിഗലിലെ ഉലഗംപട്ടി ഗ്രാമത്തിലാണ് ഇന്നലെ ജല്ലിക്കട്ട് മത്സരം സംഘടിപ്പിച്ചത്. മധുര സബ് കളക്ടർ പി അശ്കശിന്റെ നീരിക്ഷണത്തിൽ നടന്ന മത്സരത്തിൽ 40 ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് മത്സരം കാണാനെത്തിയത്.
 
തമിഴ്‌നാട്ടിൽ സംഘടിപ്പിക്കപ്പെട്ട ജല്ലിക്കെട്ട് പ്രക്ഷോഭങ്ങൾക്ക് ശേഷം ആദ്യമായാണ് ദിണ്ഡിഗലിൽ മത്സരം നടത്തപ്പെടുന്നത്. ഇതിൽ സമീപ പ്രദേശങ്ങളിൽ നിന്നടക്കം 600 കാളകളെയാണ് മത്സരത്തിൽ പങ്കെടുപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടെ വാക്കുകളെ തള്ളി ജിഷ്ണുവിന്റെ അമ്മ; കൊലയാളികളെ പിടികൂടും വരെ സമരം ചെയ്യുമെന്ന് മാതാപിതാക്ക‌ൾ