Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെ 49 ശതമാനം കൊറോണ കേസുകളും റിപ്പോർട്ട് ചെയ്‌തത് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ!

ഇന്ത്യയിലെ 49 ശതമാനം കൊറോണ കേസുകളും റിപ്പോർട്ട് ചെയ്‌തത് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ!

അഭിറാം മനോഹർ

, ചൊവ്വ, 7 ഏപ്രില്‍ 2020 (11:14 IST)
രാജ്യത്ത് സ്ഥിരീകരിച്ച കൊറൊണകെസുകളിൽ 49ശതമാനവും കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്‌തവയെന്ന് കണക്കുകൾ. മാർച്ച് 10നും 20നും ഇടയിലുള്ള 10 ദിവസത്തിനുള്ളീൽ രാജ്യത്തെ കൊറൊന രോഗികളുടെ എണ്ണം 50ൽ നിന്നും 190ലേക്കെത്തി.മാർച്ച് 25ന് ഇത് 606 ആയി ഉയർന്നു. മാർച്ച് അവസാനമായതോടെ ഇത് 1397 എണ്ണമായും വർധിച്ചു. എന്നാൽ ഇതിന് ശേഷമുള്ള അഞ്ച് ദിവസങ്ങളിൽ വൻ വർധനയാണ് രാജ്യത്ത് കൊറൊണകേസുകളിൽ ഉണ്ടായിട്ടുള്ളത്.
 
മാർച്ച് അവസാനം 1397 ഉണ്ടായിരുന്ന രോഗികളുടെ എണ്ണത്തിൽ നിന്നും ഏപ്രിൽ നാല് ആയതോടെ പുതിയ 3072 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. തിങ്കളാഴ്ച്ച വരെയുള്ള സർക്കാരിന്റെ കണക്കുകൾ പ്രകാരം 4281പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.111 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
 
ജനുവരി 30ന് തൃശൂരിലായിരുന്നു രാജ്യത്തെ ആദ്യ കൊറൊണ കേസ് റിപ്പോർട്ട് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ വന്നു, കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു !