Select Your Language

Notifications

webdunia
webdunia
webdunia
webdunia

5 ലക്ഷം ക്രിസ്ത്യാനികള്‍, 2.5 ലക്ഷം മുസ്ലിങ്ങള്‍, ഒരു ദശകത്തിനിടെ 7.5 ലക്ഷം പേര്‍ ഹിന്ദുമതത്തില്‍ തിരിച്ചെത്തിയെന്ന് തൊഗാഡിയയുടെ കണക്ക് !

5 ലക്ഷം ക്രിസ്ത്യാനികള്‍, 2.5 ലക്ഷം മുസ്ലിങ്ങള്‍, ഒരു ദശകത്തിനിടെ 7.5 ലക്ഷം പേര്‍ ഹിന്ദുമതത്തില്‍ തിരിച്ചെത്തിയെന്ന് തൊഗാഡിയയുടെ കണക്ക് !
സൂറത്ത് , ശനി, 9 ജനുവരി 2016 (11:04 IST)
ക്രിസ്ത്യന്‍ - മുസ്ലിം മതവിഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് പേരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നുവെന്ന് വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ അവകാശവാദം. അഞ്ച് ലക്ഷം ക്രിസ്ത്യാനികളെയും രണ്ടരലക്ഷം മുസ്ലിങ്ങളെയും ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു എന്നാണ് തൊഗാഡിയ പറയുന്നത്.
 
കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ് കൂട്ട മതപരിവര്‍ത്തനം നടത്തിയതെന്നും ഘര്‍ വാപസി വന്‍ വിജയമാണെന്നുമാണ് തൊഗാഡിയ പറയുന്നത്. ഹിന്ദുമതത്തെ സംരക്ഷിച്ചുനിര്‍ത്താന്‍ ഊര്‍ജ്ജിതമായ രീതിയില്‍ ഘര്‍ വാപസി നടത്തണമെന്നും തൊഗാഡിയ ആവശ്യപ്പെടുന്നു.
 
15000 പേരെ വീതം ഹിന്ദു മതത്തിലേക്ക് കൊണ്ടുവരികയായിരുന്നു ഓരോ വര്‍ഷവും ചെയ്തുകൊണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 40000 പേരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞു. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
 
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും പ്രവീണ്‍ തൊഗാഡിയ സംശയലേശമന്യേ സൂറത്തില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam