August 15: ഇന്ത്യയെ കൂടാതെ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങൾ ഏതെന്ന് അറിയാമോ?

അഭിറാം മനോഹർ
ചൊവ്വ, 13 ഓഗസ്റ്റ് 2024 (11:41 IST)
ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനമാണ് ഈ വരുന്ന ഓഗസ്റ്റ് 15ന് നമ്മള്‍ ആഘോഷിക്കുന്നത്. ഓരോ സ്വാതന്ത്ര്യദിനവും നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ അനുഭവിച്ച കഷ്ടതകളുടെയും ത്യാഗങ്ങളുടെയും ഉജ്ജ്വലമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. 200 വര്‍ഷക്കാലത്തെ കൊളോണിയല്‍ ബ്രിട്ടീഷ് ഭരണത്ത്‌ല് നിന്നും മോചനം നേടാനായി എണ്ണമറ്റ ധീരദേശാഭിമാനികളാണ് തങ്ങളുടെ ജീവന്‍ വെടിഞ്ഞത്. ഒടുവില്‍ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതമാകുമ്പോള്‍ രാജ്യം ഇന്ത്യയെന്നും പാകിസ്ഥാനെന്നും രണ്ടായി വിഭജിക്കപ്പെട്ടിരുന്നു.
 
ഓഗസ്റ്റ് 15ന് രാജ്യം സ്വതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
 
ഇന്ത്യയെ പോലെ തന്നെ ദക്ഷിണകൊറിയയുടെയും ഉത്തരകൊറിയയുടെയും സ്വാതന്ത്ര്യദിനവും ഓഗസ്റ്റ് 15നാണ്. 35 വര്‍ഷത്തെ ജാപ്പനീസ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും കൊറിയ സ്വാതന്ത്ര്യം നേടുന്നത് 1945 ഓഗസ്റ്റ് 15നായിരുന്നു.  ഈ ദിവസം 'ഗ്വാങ്‌ബോക്ജിയോള്‍' എന്നും അറിയപ്പെടുന്നു, അതായത് പ്രകാശത്തിന്റെ പുനഃസ്ഥാപനത്തിന്റെ സമയം. ജപ്പാനീസ് സേനയില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ച ശേഷം 3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊറിയ രണ്ടായി വേര്‍പിരിഞ്ഞത്.
 
ബഹ്‌റൈനാണ്സ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റൊരു രാജ്യം. 1971 ഓഗസ്റ്റ് 15നാണ് രാജ്യം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മോചിതമാകുന്നത്.  റിപ്പബ്ലിക് ഓഫ് കോംഗോയുടെയും സ്വാതന്ത്ര്യദിനവും ഓഗസ്റ്റ് 15നാണ്. 1960 ഓഗസ്റ്റ് 15ന് ഫ്രാന്‍സില്‍ നിന്നാണ് കോംഗോ സ്വാതന്ത്ര്യം നേടിയത്. ലോകത്തിലെ ഏറ്റവും ചെറിയ ആറാമത്തെ രാഷ്ട്രമായ ലിചെന്‍സ്റ്റീന്‍ ആണ് ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം ആഘോഷിക്കുന്ന മറ്റൊരു രാജ്യം. 1866 ഓഗസ്റ്റ് 15ന് ജര്‍മനിയില്‍ നിന്നാണ് ഇവര്‍ സ്വാതന്ത്ര്യം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

അടുത്ത ലേഖനം
Show comments