Stray Dogs Supreme Court Verdict : വാക്സിനേഷൻ നൽകി തുറന്ന് വിടാം, തെരുവ് നായ്ക്കളെ പറ്റി സുപ്രീം കോടതി പുറപ്പെടുവിച്ച 5 നിർണ്ണായക നിർദ്ദേശങ്ങൾ

ഡല്‍ഹി- എന്‍സിആര്‍ മേഖലയിലുള്ള തെരുവ് നായ്ക്കളെ മുഴുവനായും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന മുന്‍ ഉത്തരവില്‍ തിരുത്തല്‍ വരുത്തി സുപ്രീം കോടതി.

അഭിറാം മനോഹർ
വെള്ളി, 22 ഓഗസ്റ്റ് 2025 (14:26 IST)
ഡല്‍ഹി- എന്‍സിആര്‍ മേഖലയിലുള്ള തെരുവ് നായ്ക്കളെ മുഴുവനായും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന മുന്‍ ഉത്തരവില്‍ തിരുത്തല്‍ വരുത്തി സുപ്രീം കോടതി. നായ്ക്കളെ കൂട്ടത്തോടെ പിടിച്ച് നഗരത്തില്‍ നിന്നും മാറ്റണമെന്ന തീരുമാനമാണ് കോടതി മാറ്റം വരുത്തിയത്. നായ്ക്കളെ പിടിച്ച് Catch-Neuter-Vaccinate-Release (CNVR) മാതൃകയില്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജാരിയ അടങ്ങിയ മൂന്ന് അംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നേരത്തെ തെരുവ് നായ്ക്കളെ ഷെല്‍റ്ററുകളിലാക്കണമെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷെധങ്ങളുമായി ആനിമല്‍ റൈറ്റ്‌സ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.
 
 പുതിയ സുപ്രീം കോടതി വിധിയിലെ പ്രധാനപ്പെട്ട 5 മാര്‍ഗനിര്‍ദേശങ്ങള്‍
 
1. നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി തിരിച്ചുവിടണം
 
തെരുവ് നായ്ക്കളെ പിടികൂടി വാക്‌സിനേഷന്‍, ഡീവോര്‍മിംഗ്, സ്റ്റെറലൈസേഷന്‍ എന്നിവ നടത്തി അതേ പ്രദേശത്ത് തന്നെ വിടണം. റാബിസ് നിയന്ത്രണത്തിനും നായ്ക്കളുടെ സംഖ്യ കുറയ്ക്കാനും ഇത് നിര്‍ണായകമാണ്.
 
2. ആക്രമണ സ്വഭാവമുള്ള നായ്ക്കളെയും പേവിഷ ബാധയുള്ള നായ്ക്കളെയും വിട്ടയക്കില്ല
 
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ആക്രമണസ്വഭാവമുള്ള നായ്ക്കളെയും രോഗം ബാധിച്ചവരെയും ഷെല്‍ട്ടറുകളില്‍ വാക്‌സിനേഷന്‍, ഐസൊലേഷന്‍ ചെയ്യണം. ഇവയെ തെരുവില്‍ വിടാനാകില്ല.
 
3. തെരുവില്‍ ഭക്ഷണം കൊടുക്കുന്നതില്‍ പൂര്‍ണ്ണ നിരോധനം
 
തെരുവ് നായ്ക്കള്‍ക്ക് പൊതുവഴിയില്‍ ഭക്ഷണം നല്‍കുന്നത് നിയമപരമായി കോടതി നിരോധിച്ചു.
 
4. ഭക്ഷണം നല്‍കാനായി പ്രത്യേകം സ്ഥലം
 
മുനിസിപ്പല്‍ വാര്‍ഡുകള്‍ക്കുള്ളില്‍, ജനസംഖ്യയും തെരുവ് നായ്ക്കളുടെ എണ്‍നവും കണക്കിലെടുത്ത് feeding zones സൃഷ്ടിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇവിടെ Notice boards സ്ഥാപിച്ച് നായ്ക്കളെ അവിടെയുള്ള ഇത്തരം സ്ഥലങ്ങളില്‍ മാത്രം ഭക്ഷണം നല്‍കാം.
 
5. നിയമലംഘനത്തിന് കടുത്ത നടപടി
 
പുതിയ നിയമം ലംഘിക്കുന്നവര്‍ക്ക് നിയമപരമായ നടപടി നേരിടേണ്ടിവരും.തെരുവ് നായ ആക്രമണങ്ങള്‍,നിയമലംഘനങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാനായി പ്രത്യേക helpline ആരംഭിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം റാന്നിയിലേക്ക്; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള മൊഴി നല്‍കിയെന്ന് സൂചന

ഗാസയില്‍ ഹമാസ് കൊലപാതകം തുടര്‍ന്നാല്‍ അവരെ അവിടെയെത്തി കൊല്ലും: ട്രംപിന്റെ മുന്നറിയിപ്പ്

Dulquer Salman: ദുൽഖർ സൽമാന് ആശ്വാസം; പിടിച്ചെടുത്ത ഡിഫൻഡർ വിട്ടു നൽകാൻ കസ്റ്റംസ്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികള്‍ പുനസ്ഥാപിക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments