Select Your Language

Notifications

webdunia
webdunia
webdunia
webdunia

5100 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ

റെഗുലര്‍ ഒന്നാം വര്‍ഷ ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അപേക്ഷ നല്‍കാനാകു.

Reliance Foundation Scholarship 2025,Reliance Scholarship for Students,Reliance UG PG Scholarship 2025,Apply Reliance Foundation Scholarship,റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് 2025,വിദ്യാർത്ഥികൾക്കുള്ള റിലയൻസ് സ്കോളർഷിപ്പ്,റിലയൻസ് സ്കോളർഷിപ്പ്, അപേക്ഷ തീയ

അഭിറാം മനോഹർ

, വ്യാഴം, 21 ഓഗസ്റ്റ് 2025 (16:57 IST)
Image : reliance Website
രാജ്യത്തെ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിന് പിന്തുണയുമായി റിലയന്‍സ് ഫൗണ്ടേഷന്‍. 2025-26 അധ്യയന വര്‍ഷത്തിലേക്കുള്ള സ്‌കോളര്‍ഷിപ്പിലേക്ക് 5100 വിദ്യാര്‍ഥികളെയാണ് തെരെഞ്ഞെടുക്കുക. സ്‌കോളര്‍ഷിപ്പിനായി 2025 ഒക്ടോബര്‍ 4 വരെ അപേക്ഷാകള്‍ നല്‍കാവുന്നതാണ്. റെഗുലര്‍ ഒന്നാം വര്‍ഷ ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അപേക്ഷ നല്‍കാനാകു.
 
 സ്‌കോളര്‍ഷിപ്പ് പ്രകാരം ബിരുദ വിദ്യാര്‍ഥികള്‍ക്ക് പരമാവധി 2 ലക്ഷം രൂപ വരെയും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയുമാകും നല്‍കുക. 5000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, എന്‍ജിനീയറിംഗ്, ടെക്‌നോളജി, എനര്‍ജി, ലൈഫ് സയന്‍സ് തുടങ്ങിയ ദേശീയ വികസനത്തിനും ആഗോള പുരോഗതിക്കും നിര്‍ണായകമായ മേഖലകളില്‍ പഠിക്കുന്ന 100 മികച്ച ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കും. ഗവേഷണത്തെയും അഡ്വാന്‍ഡ് പഠനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് പദ്ധതി. കഴിഞ്ഞ 29 വര്‍ഷങ്ങളിലായി 28,000ലധികം വിദ്യാര്‍ഥികളാണ് റിലയന്‍സ് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയിട്ടുള്ളത്.വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും scholarships.reliancefoundation.org സന്ദര്‍ശിക്കാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താമരശേരിയില്‍ ഏഴ് വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞദിവസം മരണപ്പെട്ട ഒന്‍പതുകാരിയുടെ സഹോദരന്