Webdunia - Bharat's app for daily news and videos

Install App

പശ്‌ചിമ ബംഗാളിൽ തൃണമൂൽ - ബിജെപി സംഘർഷം, വെടിവയ്‌പ്; അഞ്ച്​പേർ കൊല്ലപ്പെട്ടു

Webdunia
ഞായര്‍, 9 ജൂണ്‍ 2019 (12:33 IST)
ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബിജെപി സംഘർഷം മൂർച്ഛിക്കുന്നു. ശനിയാഴ്​ച രാത്രിയോടെ നോർത്ത്​ 24 പർഗാന ജില്ലയിലെ നയ്​ജാതിയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

നാല്​ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ കോൺഗ്രസ്​പ്രവർത്തകനുമാണ്​ കൊല്ലപ്പെട്ടത്​. നിരവധി പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

പൊതുസ്ഥലത്തുനിന്നും പാർട്ടി പതാകകൾ മാറ്റുന്നതുമായി ബന്ധപ്പെട്ടു തുടങ്ങിയ തർക്കമാണ് സംഘർഷമായി മാറിയത്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ബാഷിർഹട്ട് ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ടതാണ് സംഘർഷമുണ്ടായ പ്രദേശം.  

നിരവധി പ്രവർത്തകരെ കാണാതായിട്ടുണ്ടെന്ന് ബിജെപി ബംഗാൾ ഘടകം അറിയിച്ചു. സംഘടിച്ചെത്തിയ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചെന്നാണ് ബിജെപി ആരോപണം. എന്നാൽ, പ്രവർത്തകർ നടത്തിയ ബൂത്ത്​ലെവൽ മീറ്റിങ്ങിനിടെ ബിജെപി പ്രവർത്തകർ സംഘർഷമുണ്ടാക്കുകയായിരുന്നു  എന്നാണ്​തൃണമൂൽ ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ അവസാനത്തെ റോഡ് ഏതാണ്? നീണ്ടു നിവര്‍ന്നു കിടക്കുന്ന ഈ റോഡുകള്‍ക്ക് ഒരു അവസാനം ഉണ്ടോന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

2025ന്റെ അവസാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ സെമി കണ്ടക്ടര്‍ ചിപ്പുകള്‍ വിപണിയില്‍ ലഭ്യമാകും: പ്രധാനമന്ത്രി

നേമത്ത് രാജീവ് ചന്ദ്രശേഖർ, സുരേന്ദ്രൻ വർക്കലയിൽ, കെ മുരളീധരന് എതിർ സ്ഥാനാർഥി പത്മജ, ബിജെപിയുടെ പട്ടിക

ശശി തരൂരിന് വേണ്ടി സുരേഷ് ബിജെപിയെ ഒറ്റി: സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ്

സംസ്ഥാനത്തെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തിരുവനന്തപുരത്തെ ഈ നദികളില്‍ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments