തീർഥാടക വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്
തീർഥാടക വാഹനം ട്രാക്ടറുമായി കൂട്ടിയിടിച്ചു; അഞ്ചുപേർ മരിച്ചു
തീർഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിപ്പെട്ട് അഞ്ച് മരണം. കഡപ്പ ജില്ലയിലെ ദുവ്വുർ മണ്ഡലിലായിരുന്നു അപകടം നടന്നത്. തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദർശിച്ചു മടങ്ങിവരികയായിരുന്നവരാണ് മരിച്ചത്. അപകടത്തിൽ എട്ടു പേർക്കു പരിക്കേറ്റു.
തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിബസ് ട്രാക്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു അപകടം. അപകടത്തെ സംബന്ധിച്ചു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.