Webdunia - Bharat's app for daily news and videos

Install App

സമരം കൂടുതൽ ശക്തമാകുന്നു, 1200 ട്രാക്‌റ്ററുകളിലായി 50,000 കർഷകർ കൂടി ഡൽഹിയിലേക്ക്

Webdunia
വെള്ളി, 11 ഡിസം‌ബര്‍ 2020 (16:16 IST)
കർഷക സമരം പതിനഞ്ചാം ദിവസം പിന്നിടുമ്പോൾ സമരം അതിശക്തമായി തന്നെ മുന്നോട്ട്കൊണ്ടുപോവുമെന്ന മുന്നറിയിപ്പ് നൽകി കർഷകർ. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്നായി 1200 ട്രാക്‌റ്ററുകളിൽ ഏകദേശം 50,000ത്തോളം കർഷകരാണ് ഡൽഹിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്.
 
ആറ് മാസക്കാലത്തേക്കാവശ്യമായ ഭക്ഷണസാമാഗ്രികൾ കരുതിയാണ് ഇവർ എത്തുന്നത്. ഞങ്ങളെ കൊല്ലുന്നതിനെ പറ്റി മോദി സർക്കാർ തീരുമാനം എടുക്കട്ടെ.മറ്റെന്ത് സാഹചര്യം ഉടലെടുത്താലും ഞങ്ങളിനി തിരികെ പോകില്ല.കർഷക സംഘടനയായ മസ്‌ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സത്‌നം സിങ് പന്നു  ദേശീയമാധ്യമങ്ങളോട് പറഞ്ഞു.
 
പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിക്കു തിരിച്ചിട്ടുണ്ട്. സമരക്കാരെ തടയുന്നതിൽ നിന്നും സംസ്ഥാനസർക്കാരുകൾ പിന്നോട്ട്പോകണമെന്ന് കര്‍ഷകനേതാക്കള്‍ സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. അതേസമയം കര്‍ഷക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും പറഞ്ഞു കൊണ്ട് കര്‍ഷക നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കർഷക സമരത്തെ പ്രതിരോധിക്കാനായി രാജ്യത്തുടനീളം കിസാൻ സഭകൾ ചേരാനാണ് ബിജെപിയുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments