Select Your Language

Notifications

webdunia
webdunia
webdunia
Saturday, 11 January 2025
webdunia

ചർച്ചകളിൽ തീരുമാനമാകുന്നില്ല, രാജ്യവ്യാപകമായി ട്രെയിൻ തടയാൻ കർഷകർ

ചർച്ചകളിൽ തീരുമാനമാകുന്നില്ല, രാജ്യവ്യാപകമായി ട്രെയിൻ തടയാൻ കർഷകർ
, വെള്ളി, 11 ഡിസം‌ബര്‍ 2020 (09:28 IST)
ഡൽഹി: കേന്ദ്രവുമായി ആറുതവണ ചർച്ചകൾ നടത്തിയിട്ടും ആവശ്യങ്ങൾ അംഗീകരിയ്ക്കാത്ത സാഹചര്യത്തിൽ സമരപരിപാടികൾ കൂടുതൽ കടുപ്പിയ്ക്കാൻ കർഷക സംഘടനകൾ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി ട്രെയിൻ തടയും എന്ന് കർഷക സംഘടനകൾ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. ഇനിയുള്ള ചർച്ചകളിൽ കൃത്യമായ പദ്ധതികൾ മുന്നോട്ടുവയ്ക്കാൻ കേന്ദ്രത്തിന് സാധിച്ചില്ലെങ്കിൽ രാജ്യം സ്തംഭിപ്പിയ്ക്കും എന്നാണ് കർഷക സംഘടനകളുടെ മുന്നറിയിപ്പ്.
 
കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമറും, വാണിജ്യമന്ത്രി പീയുഷ് ഗോയലും സമരം അവസാനിപ്പിയ്ക്കണം എന്ന് കർഷകരോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്ന പരിഹാരത്തിനായി കർഷകരുമായി ചർച്ചകൾ തുടരും എന്നും കേന്ദ്ര മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ നിലപാട് അംഗീകരിയ്ക്കാനാകില്ല എന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. വെറുതെ ചർച്ചകൾ നടത്താൻ താൽപര്യമില്ല എന്നാണ് കർഷകരുടെ നിലപാട്. വ്യാപാരികൾക്ക് വേണ്ടിയാണ് നിയമങ്ങൾ എന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചുകഴിഞ്ഞു എന്നും കർഷക നേതാക്കൾ പറഞ്ഞു. നിലവിൽ പഞ്ചാബിലും, ഹരിയാനയിലും മാത്രമാണ് ട്രെയിൻ തടയൽ സമരം നടക്കുന്നത്. ഇത് രാജ്യവ്യാപകമാക്കും എന്നാണ് കർഷക സംഘടനകളുടെ മുന്നറിയിപ്പ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കാമുകനൊപ്പം മുങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥിയായ വീട്ടമ്മ വിവാഹിതയായി