Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ്

Supreme Court Staff Test Covid Positive

നെൽവിൻ വിൽസൺ

ന്യൂഡല്‍ഹി , തിങ്കള്‍, 12 ഏപ്രില്‍ 2021 (10:40 IST)
സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും സുപ്രീം കോടതി നടപടികള്‍. കഴിഞ്ഞ ശനിയാഴ്ച മാത്രം സുപ്രീം കോടതിയിലെ 44 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. 
 
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ആദ്യത്തേതിനേക്കാള്‍ ആശങ്ക സൃഷ്ടിക്കുന്നതായിരിക്കും കോവിഡ് രണ്ടാം തരംഗമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 904 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായാണ് കണക്കുകള്‍. കോവിഡ് വാക്‌സിന്‍ വിതരണം ദ്രുതഗതിയിലാക്കാന്‍ ആരോഗ്യമന്ത്രാലയം നടപടികള്‍ സ്വീകരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; മരണസംഖ്യ 1.70 ലക്ഷം കടന്നു