ദുർമന്ത്രവാദം ആരോപിച്ച് ആറ് വയോധികരെ ആൾക്കൂട്ടം മലം തീറ്റിച്ചു; പല്ല് അടിച്ചുകൊഴിച്ചു; ഞെട്ടിക്കുന്ന സംഭവം

ഗ്രാമത്തിൽ സമീപ ദിവസങ്ങളിലുണ്ടായ മരണം ആക്രമണത്തിനിരയായവർ ദുർമന്ത്രവാദം ചെയ്തിട്ടാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്.

തുമ്പി എബ്രഹാം

വ്യാഴം, 3 ഒക്‌ടോബര്‍ 2019 (08:54 IST)
ദുർമന്ത്രവാദമാരോപിച്ച് ആറു വയോധികരെ ആൾക്കൂട്ടം ആക്രമിച്ചതായി പരാതി. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാർപൂർ എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ജനമധ്യത്തിൽ മലം തീറ്റക്കിയും പല്ല് അടിച്ചു കൊഴിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് സ്ത്രീകൾ അടക്കം 29 പേരെ അറസ്റ്റ് ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 
 
ഗ്രാമത്തിൽ സമീപ ദിവസങ്ങളിലുണ്ടായ മരണം ആക്രമണത്തിനിരയായവർ ദുർമന്ത്രവാദം ചെയ്തിട്ടാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. 60 വയസ് പിന്നിട്ടവരാണ് ആക്രമണത്തിന് ഇരയായത്. 
 
കഴിഞ്ഞ ദിവസം രാത്രിയിൽ ഇവരുടെ വീടുകളിൽ അതിക്രമിച്ചു കയറിയ സ്ത്രീകളടങ്ങിയ ആൾക്കൂട്ടം ഇവരെ വലിച്ചിഴച്ച് പുറത്തേക്കിറക്കി. തുടർന്ന് ബലം പ്രയോഗിച്ച് മലം തീറ്റിക്കുകയും വിസ്സമ്മതിച്ചപ്പോൾ അടിച്ച് പല്ല് കൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആരും ഇവരെ തടയാൻ ശ്രമിച്ചില്ല. പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മഴ ഇന്നും കനക്കും; ഇടുക്കിയിൽ യെല്ലോ അലർട്ട്; കൊച്ചിയിൽ വ്യാപക മഴ