Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ് മാസം കാത്തിരിക്കണ്ട, വീണ്ടെടുക്കാനാവാത്ത വിധം തകർന്ന വിവാഹബന്ധങ്ങൾ വേർപെടുത്താം: സുപ്രീംകോടതി

ആറ് മാസം കാത്തിരിക്കണ്ട, വീണ്ടെടുക്കാനാവാത്ത വിധം തകർന്ന വിവാഹബന്ധങ്ങൾ വേർപെടുത്താം: സുപ്രീംകോടതി
, തിങ്കള്‍, 1 മെയ് 2023 (15:21 IST)
വീണ്ടെടുക്കാനാവാത്ത വിധം തകർന്ന വിവാഹബന്ധങ്ങൾ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വേർപെടുത്താമെന്ന് സുപ്രീംകോടതി. ഇത്തരം സാഹചര്യങ്ങളിൽ പരസ്പര സമ്മതതോടെ വിവാഹമോചനത്തിന് 6 മാസത്തെ നിർബന്ധിത കാലയളവെന്നത് വ്യവസ്ഥകൾക്ക് വിധേയമായി ഒഴിവാക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ,സഞ്ജീവ് ഖന്ന,എ എസ് ഓഖ, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
 
ഒരു വിവാഹബന്ധം എപ്പോഴാണ് വീണ്ടെടുക്കാനാവാത്ത വിധം തകരുന്നതെന്ന് നിർണയിക്കാൻ മാനദണ്ഡങ്ങളും ഇതോടൊപ്പം കുട്ടികളുടെ അവകാശങ്ങൾ, മെയിൻ്റനൻസ്, പങ്കാളിയുടെ ജീവനാംശം എന്നിവ എങ്ങനെ സന്തുലിതമായി നിർണയിക്കാമെന്നും ബെഞ്ച് വിശദമാക്കി. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം വിവാഹം വേർപെടുത്താൻ നിർബന്ധിത കാലയളവ് നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് ഇത്തരം കേസുകൾ കുടുംബകോടതികളിലേക്ക് റെഫർ ചെയ്യുന്നത്.ഇനി അത്തരത്തിൽ ചെയ്യാതെ തന്നെ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സുപ്രീം കോടതിയുടെ പ്ലീനറി അധികാരം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹർജിയിലാണ് നിർണായകവിധി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു, രോഗമുക്തി നിരക്ക് 98.71 ശതമാനം