ഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ഡൽഹിയിൽ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിയ്ക്കും പൊതുദർശനവും സംസ്കാരവും. രാവിലെ ഒൻപത് മണിയോടെ ഭൗതിക ശരീരം സൈനിക ആശുപത്രിയിനിന്നും ഔദ്യോഗിക വസതിയിലെത്തിയ്ക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 12 മണിവരെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. രണ്ട് മണിയ്ക്ക് ലോധിറോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.
രാജാജി മർഗിലെ പത്താംനമ്പർ ഔദ്യോഗിക വസതിയിലേയ്ക്കാണ് ദൗതിക ശരീരം എത്തിയ്ക്കുക. 11 മണിവരെ വിശിഷ്ട വ്യക്തികൾ അന്തിമോപചാരം അർപ്പിയ്ക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ ഉൾപ്പടെ അന്തിമോപചാരം അർപ്പിയ്ക്കാൻ എത്തുമെന്നാണ് സൂചനകൾ. പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിയ്ക്കാൻ ഒരുമണിയ്ക്കൂർ സമയം അനുവദിച്ചേക്കും. \