Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽഹിയിൽ വൻ തീപിടിത്തം, ഏഴ് മരണം 60 കുടിലുകൾ കത്തി നശിച്ചു

ഡൽഹി
, ശനി, 12 മാര്‍ച്ച് 2022 (10:27 IST)
ഡൽഹിയിലുണ്ടായ തീപിടിത്ത‌ത്തിൽ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്‌ച്ച രാത്രി ഒരു മണിയോട് കൂടെ ഡൽഹിയിലെ ഗോകുൽപുരി ചേരിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാലുമണിയോട് കൂടി അഗ്നിശമനസേനയെത്തി തീ നിയന്ത്രിക്കുകയായിരുന്നു.
 
അറുപതിലേറെ കുടിലുകളിലേക്ക് തീ പടർന്നു. 30ലേറെ കുടിലുകൾ പൂർണമായും കത്തിനശിച്ചതായാണ് വിവരം. ഏഴു പേർക്ക് ജീവൻ നഷ്ടമായതായി വടക്കു കിഴക്കൻ ഡൽഹി അഡീഷണൽ ഡിസിപി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ‌: നാലു ഭീകരരെ സുരക്ഷാസേന വധിച്ചു