Webdunia - Bharat's app for daily news and videos

Install App

ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാൻ മാതാപിതാക്കളുടെ ശ്രമം, ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ചിപ്പി പീലിപ്പോസ്
ബുധന്‍, 9 ഒക്‌ടോബര്‍ 2019 (16:14 IST)
രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാന്‍ നോക്കിയ ഏഴ് മാസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം . ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കിടക്കയുടെയും കട്ടിലിന്‍റെയും ഇടയ്ക്കുളള വിടവില്‍ കുടങ്ങി കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു .
 
ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കുന്നതിനു വേണ്ടിയാണ് കൊച്ചിനെ തനിച്ച് കിടത്തിയതെന്ന് മാതാപിതാക്കൾ പറയുന്നു.  വെറും ഏഴ് മാസം മാത്രം പ്രായമുളള പെണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തിയതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. 
 
കുഞ്ഞ് മരിക്കുന്നതിന് തലേ ദിവസം രാത്രി ഒന്‍പത് മണിക്ക് താന്‍ പുതപ്പ് മൂടി ഉറക്കിയിട്ടാണ് മുറിയില്‍ നിന്ന് മടങ്ങിയതെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ കുഞ്ഞിന്‍റെ അച്ഛന്‍ മുറി തുറന്നപ്പോഴാണ് കിടക്കയുടെയും കട്ടിലിന്‍റെയും ഇടയ്ക്കുളള വിടവില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ പുറത്ത് എടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 
 
കുഞ്ഞ് ഉരുണ്ട് കട്ടിലിന്‍റെ വിടവില്‍ എത്തിയതാകാമെന്നാണ് നിഗമനം . എന്നാല്‍ കുഞ്ഞ് സ്വയം ഇരിക്കാറുണ്ട് എന്നും ഇതിന് മുന്‍പും കട്ടിലിന്‍റെ വിടവില്‍ കുടങ്ങിയപ്പോള്‍ അവള്‍ തന്നെ തല ഊരി എടുക്കുകയും ചെയ്തിട്ടുണ്ടെന്നും അമ്മ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

ഹീമോഫീലിയ ബാധിതയ്ക്ക് രാജ്യത്താദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി കേരളം

കുടിയേറ്റക്കാർ രാജ്യം വിടണം, ബ്രിട്ടനെ പിടിച്ചുലച്ച് വമ്പൻ റാലി, പിന്തുണയുമായി ഇലോൺ മസ്കും

ഇസ്രയേല്‍ സമാധാനത്തിന് ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം

ഇങ്ങനെയെങ്കിൽ ഇസ്രായേൽ ഇനിയും ആക്രമിക്കും, കണ്ണടച്ചുകൊടുക്കരുത്, അറബ് ഉച്ചകോടിയിൽ കരട് പ്രമേയം

അടുത്ത ലേഖനം
Show comments