Webdunia - Bharat's app for daily news and videos

Install App

വെറും 7,999 രൂപക്ക് മികച്ച ഫീച്ചറുകൾ, റെഡ്മി 8 ഇന്ത്യൻ വിപണിയിൽ !

Webdunia
ബുധന്‍, 9 ഒക്‌ടോബര്‍ 2019 (15:36 IST)
ഉത്സവ സീസൺ പ്രമാണിച്ച് കുറഞ്ഞ വിലക്ക് മികച്ച ഫീച്ചറുകളുമായി ഒരു എക്കണോമി സ്മാർട്ട്‌ഫോണിനെ കൂടി വിപണിയിലെത്തിച്ചിരിക്കുകയാണ് ഷവോമി. ഷവോമി 8Aക്ക് പിന്നാലെയാണ് 8 സീരീസിലെ അടുത്ത സ്മാർട്ട്‌ഫോണായി റെഡ്മി 8നെ ഷവോമി വിപണിയിലെത്തിച്ചിരിക്കുന്നത്.   
 
വെറും 7999 രൂപക്ക് ഡ്യുവൽ റിയർ ക്യാമറയുള്ള സ്മാർട്ട്ഫോൺ ലഭ്യമാക്കുകയാണ് ഷവോമി. ക്യാമറക്ക് കരുത്ത് പകരുന്നതാകട്ടെ സോണിയുടെ ഐഎംഎക്സ് 363 സെൻസറും. 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സ്മാർട്ട്‌ഫോൺ വിപണിയിലെത്തിയിരിക്കുന്നത്.
 
3 ജിബി റാം വേരിയന്റിന് 7,999 രൂപയും, 4 ജിബി റാം പതിപ്പിന്, 8999 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില. എന്നാൽ ആദ്യത്തെ 50 ലക്ഷം റെഡ്മി 8 ഓർഡറുകളിൽ 4 ജിബി റാം പതിപ്പ് വെറും 7999 രൂപക്ക് ലഭിക്കും. സോണിയുടെ ഐഎംഎക്സ് സെൻസർ കരുത്തുപകരുന്ന 12 പിക്സൽ ക്യമറയാണ് പിന്നിലെ പ്രധാന ക്യാമറ. 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ കൂടി അടങ്ങുന്നതാണ് ഡ്യുവൽ റിയർ ക്യാമറ.  
 
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 439 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുക. 18W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയോടുകൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 8ൽ നൽകിയിരിക്കുന്നത്. ഒക്ടോബർ 12 മുതൽ റെഡ്മി 8 എംഐ ഓൺലൈൻ സ്റ്റോർ വഴിയും എം‌ഐ ഹോം സ്റ്റോറുകൾ വഴിയും ഫ്ലിപ്കാർട്ടിലൂടെയും ലഭ്യമായി തുടങ്ങും. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments