ഗാർഡിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം എട്ട് സിമി പ്രവർത്തകർ ജയിൽ ചാടി രക്ഷപ്പെട്ടു
ഭോപ്പാലിൽ ഗാർഡിനെ കൊന്ന് എട്ട് സിമി പ്രവർത്തകർ ജയിൽചാടി
ഭോപ്പാലിൽ എട്ട് ഭീകരർ ജയിൽ ചാടി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിനെ സ്റ്റീല്‍ പ്ലേറ്റും ഗ്ലാസുമുപയോഗിച്ച് കൊലപ്പെടുത്തിയ ശേഷമാണ് സിമി പ്രവർത്തകരായ ഭീകരര്‍ ജയില്‍ ചാടിയത്. ഭോപ്പാൽ സെൻട്രൽ ജയിലിൽ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം നടന്നത്.
ഹെഡ് കോൺസ്റ്റബിൾ രാമ ശങ്കറാണ് കൊല്ലപ്പെട്ടത്. അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്ന ജയിലിലെ ബി ബ്ലോക്കിലായിരുന്നു എട്ടു തടവുകാരെയും പാർപ്പിച്ചിരുന്നത്. ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി തൂങ്ങിയിറങ്ങിയാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് ഭോപ്പാൽ ഡി.ഐ.ജി രമൺ സിങ് മാധ്യമങ്ങളെ അറിയിച്ചു.