Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങൾ: ആദ്യം അയൽരാജ്യങ്ങൾക്ക്

കൊവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങൾ: ആദ്യം അയൽരാജ്യങ്ങൾക്ക്
, വ്യാഴം, 21 ജനുവരി 2021 (19:12 IST)
കൊവിഡ് പ്രതിരോധ വാക്‌സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങൾ. ഇന്ത്യയിൽ നിന്നുള്ള വാക്‌സിനുകൾക്ക് പാർശ്വഫലങ്ങൾ കുറവാണെന്ന വിലയിരുത്തലാണ് നിരവധി രാജ്യങ്ങൾക്ക് ഇന്ത്യൻ വാക്‌സിൻ പ്രിയങ്കരമാക്കുന്നത്. ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ഭൂട്ടാൻ, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കികഴിഞ്ഞു.
 
മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിനുകള്‍ വെള്ളിയാഴ്ച അവിടെയെത്തും. ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്‌സിൻ അയക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.അമേരിക്ക കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബ്രസീല്‍ കോവിഡ് വാക്‌സിനുകള്‍ കൊണ്ടുപോകാന്‍ പ്രത്യേക വിമാനം തന്നെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.
 
50 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ കൈമാറുന്നതിനാണ് ബൊളീവിയന്‍ സര്‍ക്കാര്‍ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.അതിനിടെ, ആവശ്യമെങ്കിൽ പാകിസ്താനും ചൈനയ്ക്കും വാക്‌സിന്‍ നല്‍കാനും ഇന്ത്യ തയ്യാറാകുമെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; വോട്ടര്‍മാര്‍ 2,67,31,509 പേര്‍