Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുദ്ധമുഖം സന്ദർശിയ്ക്കുന്ന ആദ്യ പ്രധാനമന്ത്രിയൊന്നുമല്ല മോദി: ചൈന കയ്യടക്കിയ ഭൂപ്രദേശം തിരിച്ചുപിടിയ്ക്കുകയാണ് വെല്ലുവിളി: എ കെ ആന്റണി

യുദ്ധമുഖം സന്ദർശിയ്ക്കുന്ന ആദ്യ പ്രധാനമന്ത്രിയൊന്നുമല്ല മോദി: ചൈന കയ്യടക്കിയ ഭൂപ്രദേശം തിരിച്ചുപിടിയ്ക്കുകയാണ് വെല്ലുവിളി: എ കെ ആന്റണി
, ശനി, 4 ജൂലൈ 2020 (17:31 IST)
ഡൽഹി: യുദ്ധമുഖം സന്ദർശിയ്ക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയല്ല നരേന്ദ്ര മോദി എന്നും ചൈന കയ്യടക്കിയ ഭൂപ്രദേശം തിരികെപിടിയ്ക്കുക എന്നതാണ് പ്രധാനമന്ത്രിയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി എന്നും മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിൽ നടത്തിയ അപ്രഖ്യാപിത സന്ദർശനത്തെ കുറിച്ച് ഔട്ട്ലുക്കിന് നൽകിയ അഭിമുഖത്തിലാണ് മുൻ പ്രതിരോധമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
'പ്രധാനമന്ത്രിയുടെ സന്ദർശനം സൈനികരുടെ ആത്മബലം വർധിപ്പിയ്ക്കും എന്നതിൽ സംശയമില്ല. പക്ഷേ യുദ്ധ സമയത്തോ സമാനമായ സാഹചര്യങ്ങളിലോ പ്രദേശത്ത് സന്ദർശനം നടത്തുന്ന ആദ്യത്തെ പ്രധാനമന്ത്രിയല്ല നരേന്ദ്ര മോദി. 1962ൽ ഇന്ത്യ-ചൈന യുദ്ധം നടക്കുമ്പോൾ പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റു സൈനികരെ സന്ദർശിച്ചിട്ടുണ്ട്. 1965ൽ ഇന്ത്യ-പാക് യുദ്ധം നടന്നപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽബഹദൂർ ശാസ്ത്രി യുദ്ധമുഖത്തെത്തി സൈനിഅരെ കണ്ടിരുന്നു. 1971ലെ യുദ്ധസമയത്ത് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും സൈനികരെ സന്ദർശിച്ചിട്ടുണ്ട്. ചൈന കയ്യടക്കിയ പ്രദേശങ്ങൾ തിരിച്ചെടുക്കുക എന്നതാണ് പ്രധാനമന്ത്രിയ്ക്ക് മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി.' ആന്റണി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് കെയർ സെന്ററിൽ ആരോഗ്യ പ്രവർത്തകനായിരുന്ന മകൻ കൊവിഡ് ബാധിച്ച് മരിച്ചു, ദുഃഖം സഹിയ്ക്കാനാവാതെ മാതാപിതാക്കൾ ജീവനൊടുക്കി