Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാൺപൂർ ഐ ഐ ടി ഹോസ്റ്റൽ മുറിയിൽ റിസേർച്ച് വിദ്യാർത്ഥി തൂങ്ങി മരിച്ചു

വാർത്ത ദേശീയം ആത്മഹത്യ കാൺപൂർ ഐ ഐ ടി News National Suicide Kanpur IIT
, വ്യാഴം, 19 ഏപ്രില്‍ 2018 (14:25 IST)
കാൺപൂർ: കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസ്സിലെ ഹോസ്റ്റൽ മുറിയിൽ  ഡോക്ട്രേറ്റ് ബിരുദ വിദ്യാർത്ഥി തൂങ്ങി മരിച്ചു. ഫരീദാബാദ് സ്വദേശി ഭീം സിംഗാണ് ആത്മഹത്യ ചെയ്തത്.
 
മെക്കാനിക്ക് എഞ്ചിനിയറിങ്ങ് വിഭാഗത്തിൽ മൂന്നു വർഷങ്ങളായി റിസേർച്ച് നടത്തി വരുകയായിരുന്നു മരണപ്പെട്ട ഭീം സിംഗ്. മുറിയിൽ നിന്നും ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ കത്തിലെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. 
 
എന്നാൽ കത്തിൽ നിന്നും ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് വ്യക്തതയില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിനാൽ കൂടുതൽ തെളിവുകൾകായി സൂക്ഷമമായി പരിസോധിക്കാൻ ഹോസ്റ്റൽ മുറി ഫോറൻസിക്ക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണെന്ന് ഐഐടി കാണ്‍പൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മനിന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരാപ്പുഴ കസ്റ്റഡി മരണം: പ്രതികരണവുമായി സുരേഷ് ഗോപി