‘ചെയ്‌തത് വലിയ തെറ്റ്, സൈന്യത്തിന് തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്’; മോദി

വെള്ളി, 15 ഫെബ്രുവരി 2019 (12:10 IST)
പുൽവാമയിൽ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂർണവിശ്വാസമുണ്ട്. ഇത്തരം അക്രമങ്ങൾ കൊണ്ട് ഇന്ത്യയിൽ അസ്ഥിരത ഉണ്ടാക്കാനാകില്ല. അക്രമം നടത്തിയവർക്കു തക്കശിക്ഷ നൽകും. ശക്തമായ മറുപടി നല്‍കിയിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് പാകിസ്ഥാന്റെ വിശ്വസിക്കുന്നതെങ്കില്‍ തെറ്റി. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ട്. അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തില്‍ നമ്മുടെ അയല്‍രാജ്യം ഒറ്റപ്പെട്ടു കഴിഞ്ഞു. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. ഭീകരാക്രമണത്തെ അപലപിച്ചു ഇന്ത്യയെ പിന്തുണച്ച എല്ലാ രാജ്യങ്ങള്‍ക്കും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം നിലപാട് കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാനെ ഒറ്റപ്പെടുത്തും, വാഗാ അതിർത്തി വഴിയുള്ള വ്യാപാരം നിർത്തി - താക്കീതുമായി അമേരിക്ക