Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പാര്‍ട്ടിയുടെ പേര് മോശമാക്കുന്നത്; ഭരണത്തിന്റെ മറവില്‍ അഴിഞ്ഞാടിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് വനിതാ പൊലീസിന്റെ കിടിലന്‍ മറുപടി

നിങ്ങളെ ബിജെപിയുടെ ഗുണ്ടകള്‍ എന്ന് ആളുകള്‍ വിളിക്കും, അര്‍ധരാത്രിയില്‍ പോലും കുടുംബം വിട്ട് ഞങ്ങള്‍ വരുന്നത് തമാശയ്ക്കല്ല; നടുറോഡില്‍ പ്രശ്‌നമുണ്ടാക്കിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് പൊലീസുകാരിയുടെ മറുപടി

നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പാര്‍ട്ടിയുടെ പേര് മോശമാക്കുന്നത്; ഭരണത്തിന്റെ മറവില്‍ അഴിഞ്ഞാടിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് വനിതാ പൊലീസിന്റെ കിടിലന്‍ മറുപടി
, തിങ്കള്‍, 26 ജൂണ്‍ 2017 (12:27 IST)
ഹീറോകള്‍ക്ക് പേടിയില്ലെന്ന് പറയുന്നത് വെറുതെയല്ല, അവര്‍ മുഖം നോക്കാതെ നടപടികള്‍ സ്വീകരിക്കുന്നവരാണ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പൊലീസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലാകുന്നു. 
 
മതിയായ രേഖകള്‍ കൂടാതെ വാഹനമോടിച്ച ബിജെപി നേതാവില്‍നിന്ന് പിഴ ഈടാക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരുമായാണ് പൊലീസുകാരി തര്‍ക്കത്തിലേര്‍പ്പെട്ടത്. ബിജെപിയുടെ ജില്ലാ നേതാവായ പ്രമോദി ലോധിക്ക് മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് പിഴ ചുമത്തി. സംഭവത്തില്‍ പ്രകോപിതരായ പാര്‍ട്ടി നേതാക്കള്‍ പൊലീസ് സ്റ്റേഷനത്തില്‍ എത്തി ബഹളം വെക്കുകയായിരുന്നു. 
 
നിങ്ങള്‍ ആദ്യം നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്തൂപോകൂ. എന്നിട്ട് വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് എഴുതി വാങ്ങിക്കൊണ്ടുവരൂ. അല്ലാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്ന് വനിതാ പൊലീസ് ബിജെപി പ്രവര്‍ത്തകരോട് പറയുന്നു. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പാര്‍ട്ടിയുടെ പേര് മോശമാക്കുന്നത്. അധികം വൈകാതെ തന്നെ നിങ്ങളെ ബിജെപിയുടെ ഗുണ്ടകള്‍ എന്ന് ആളുകള്‍ വിളിച്ചോളും. നടുറോഡില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ കൂടുതല്‍ വകുപ്പ് ചേര്‍ത്ത് അകത്തിടും. ഉദ്യോഗസ്ഥയുടെ ഈ മറുപടിയില്‍ അന്തം വിട്ടു നില്‍ക്കുന്ന പ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്‌യുവി ശ്രേണിയിലെ സമവാക്യങ്ങള്‍ മാറ്റിയെഴുതി നിരത്തില്‍ നിറഞ്ഞാടാന്‍ ജീപ് കോംപസ് !