Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്രൈവിങ്ങ്​ലൈസൻസ് എടുക്കണോ? എങ്കില്‍ ആധാര്‍ നിര്‍ബന്ധം; പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

ഡ്രൈവിങ്ങ്​ലൈസൻസിനും ആധാർ നിർബന്ധമാക്കുന്നു

ഡ്രൈവിങ്ങ്​ലൈസൻസ് എടുക്കണോ? എങ്കില്‍ ആധാര്‍ നിര്‍ബന്ധം; പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യുഡൽഹി , ഞായര്‍, 26 മാര്‍ച്ച് 2017 (10:52 IST)
ഡ്രൈവിങ്ങ് ലൈസൻസിനും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പുതുതായി ഡ്രൈവിങ്ങ് ലൈസൻസ് എടുക്കുന്നവർക്കും നിലവിലുള്ള ലൈസന്‍സ് പുതുക്കുന്നവർക്കുമാണ് ആധാർ കാർഡ് നിർബന്ധമാക്കിയത്.
 
വ്യാജ ഡ്രൈവിങ്ങ് ലൈസൻസുകൾ കണ്ടെത്തുന്നതിനും ഒരാൾ ഒന്നിലധികം ഡ്രൈവിങ്ങ് ലൈസൻസുകൾ കൈവശം വെക്കുന്നത് തടയുന്നതിനും പുതിയ തീരുമാനം സഹായകമാകുമെന്നാണ് കേന്ദ്രസർക്കാര്‍ പ്രതീക്ഷിക്കുന്നത്. 
 
ഡ്രൈവിങ്ങ് ലൈസൻസുകൾ നൽകുന്നത് സംസ്ഥാന സർക്കാരിന്റെ പരിധിയിൽപ്പെടുന്ന വിഷയമാണെങ്കിലും ഈ മേഖലയിലെ അഴിമതി തടയാൻ ആധാർ അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. മൊബൈൽ നമ്പറുകളെയും ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നിലയിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വിഎസ്