ആധാറും പാന്‍ കാര്‍ഡും ഇതുവരെ ബന്ധിപ്പിച്ചില്ലേ? പണി പാളും
പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല
Publish Date: Tue, 21 Mar 2023 (08:30 IST)
Updated Date: Tue, 21 Mar 2023 (08:31 IST)
ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനരഹിതമാകും. മാര്‍ച്ച് 31 ന് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അല്ലാത്തപക്ഷം പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുകയും അത് സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍ ആദായനികുതി നിയമത്തിനു കീഴില്‍ വരുന്ന നിയമനടപടി നേരിടേണ്ടിവരും. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല.