Webdunia - Bharat's app for daily news and videos

Install App

ആധാറിൽ ഇടക്കാലാശ്വാസം; സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി സുപ്രീംകോടതി ഉത്തരവ്

ആധാർ ബന്ധിപ്പിക്കലിനു സ്റ്റേ ഇല്ല; മാർച്ച് 31വരെ സമയം നൽകി സുപ്രീംകോടതി

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2017 (11:28 IST)
ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാർച്ച് 31 വരെ നീട്ടി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. വി​വി​ധ ക്ഷേ​മപ​ദ്ധ​തി​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും ആ​ധാ​ർ ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടിയാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ​ക്ഷ​നു ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ പ​രി​ധിയും മാർച്ച് 31 വരെ നീട്ടി. 
 
നേരത്തെ ഫെ​ബ്രു​വ​രി ആറ് വരെയായിരുന്നു മൊബൈല്‍ ഫോൺ കണക്ഷൻ ബന്ധിപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിരുന്നത്. വിവിധ സേവനങ്ങൾക്കായി ആധാർ ബന്ധിപ്പിക്കേണ്ട സമയപരിധി മാർച്ച് 31 വരെ നീട്ടി നൽകാമെന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
 
ബാ​ങ്ക് അ​ക്കൗ​ണ്ട് ഉള്‍പ്പടെയുള്ള വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നു​ള്ള സ​മ​യ പ​രി​ധി മാ​ർ​ച്ച് 31 വ​രെ കേന്ദ്ര സർക്കാർ നീ​ട്ടി​ന​ൽ​കി​യിരുന്നു. അതേസമയം ആ​ധാ​ർ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ക്കു​ന്നു​ണ്ടോ​യെ​ന്ന തുമായി ബന്ധപ്പെട്ട വി​ഷ​യ​ത്തി​ൽ ജ​നു​വ​രി 17 മുതൽ അ​ന്തി​മ​വാ​ദം കേ​ൾ​ക്കാ​നും കോ​ട​തി തീ​രു​മാ​നി​ച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ എന്റെ രാജ്യം, അതിന്റെ അഖണ്ഡത തകര്‍ക്കുന്ന ഒന്നിനെയും പിന്തുണയ്ക്കില്ല, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്തെ വിവാഹം

K.Sudhakaran vs V.D.Satheesan: സതീശന്‍ നടത്തിയത് മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള കളി; സുധാകരന്‍ ഗ്രൂപ്പില്‍ അതൃപ്തി പുകയുന്നു

വളാഞ്ചേരിയിലെ നിപ രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍, ആറുപേര്‍ക്ക് രോഗലക്ഷണം

സാംബയിലെ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്, ഏഴ് ജെയ്ഷെ ഭീകരരെ വധിച്ചു

K.Sudhakaran: പടിയിറങ്ങുമ്പോഴും സതീശനു ചെക്ക് വെച്ച് സുധാകരന്‍; രാജിഭീഷണി നടത്തി, ഒടുവില്‍ സണ്ണി ജോസഫ് !

അടുത്ത ലേഖനം
Show comments