സേവനകേന്ദ്രങ്ങളിലൊന്നും ഇനി പോകേണ്ട; നിങ്ങള്‍ക്കുതന്നെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാം !
സേവനകേന്ദ്രങ്ങളില്‍ പോകാതെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാം
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി മുതല്‍ ഉപഭോക്തൃസേവനകേന്ദ്രങ്ങളില്‍ കയറി ഇറങ്ങേണ്ട. രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ അവതരിപ്പിച്ച ഒടിപി വെരിഫിക്കേഷന്‍ സംവിധാനം യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ചതിനെതുടര്‍ന്നാണ് ഇത്.
ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭ്യമാകും. നിലവില്‍ ആധാര്‍ വിവരങ്ങളോടൊപ്പം നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ മാത്രമേ ഈ സംവിധാനം ഉപയോഗിച്ച് ബന്ധിപ്പിക്കാന്‍ സാധിക്കൂ. ഒടിപി, ഐവിആര്‍എസ്, ആപ്പ് എന്നിവ വഴി ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന് ടെലികോം വകുപ്പ് അനുമതി നല്‍കുകയും ചെയ്തിരുന്നു.