Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉച്ചഭക്ഷണം കഴിക്കണമെങ്കിൽ കുട്ടികൾക്ക് ആധാർ നിർബന്ധം, പാചകക്കാർക്കും വേണം; പുതിയ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കണമെങ്കിലും ആധാർ നിർബന്ധം

ഉച്ചഭക്ഷണം കഴിക്കണമെങ്കിൽ കുട്ടികൾക്ക് ആധാർ നിർബന്ധം, പാചകക്കാർക്കും വേണം; പുതിയ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി , ശനി, 4 മാര്‍ച്ച് 2017 (07:38 IST)
ഇനിമുതൽ സ്കൂളുകൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭിക്കണമെങ്കിൽ ആധാർ കാർഡ് നിർബന്ധ‌മെന്ന് കേന്ദ്ര സർക്കാർ. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. 
 
കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താനാണ് നീക്കം. ഉച്ചഭക്ഷണപദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെന്നാഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നറിയിച്ച് സ്‌കൂളുകള്‍ക്ക് വിജ്ഞാപനം നല്‍കുമെന്നും അധികൃതർ വ്യക്തമാക്കി.
 
സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സബ്‌സിഡികളും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്‌കൂളുകളില്‍ ഉച്ചഭക്ഷം പാകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്നവരും ഉച്ചഭക്ഷണ പദ്ധതിയുടെ ആനുകൂല്യം പറ്റുന്നവരായതുകൊണ്ടാണ് അവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയതെന്നും അധികൃതര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ലൈറ്റ് കത്തിക്കിടക്കുന്നേ’ എന്ന് ഇനി വിളിച്ചുകൂവരുത്, ടൂവീലറിന് ഇനി എപ്പോഴും ഹെഡ് ലൈറ്റ് കത്തിത്തന്നെ!