Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? ഇനി അഞ്ച് ദിവസം കൂടി, വരാനിരിക്കുന്നത് എട്ടിന്റെ പണി !

Aadhar Pan linking last date
, തിങ്കള്‍, 26 ജൂണ്‍ 2023 (11:54 IST)
ഇന്ത്യയിലെ പൗരന്‍മാരുടെ പ്രധാന രേഖകളായ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ കൂടി മാത്രം. ജൂണ്‍ 30 നാണ് അവസാന തിയതി. ഈ തിയതിക്കുള്ളില്‍ ലിങ്ക് ചെയ്യാത്ത ആളുകളുടെ പാന്‍ കാര്‍ഡ് പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല. 
 
ജൂലൈ ഒന്ന് മുതല്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യണമെങ്കില്‍ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരുമെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നിലവില്‍ ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും, രണ്ട് പ്രധാന രേഖകളും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇപ്പോള്‍ 1000 രൂപ പിഴയുണ്ട്. 
 
2022 മാര്‍ച്ച് 31ന് ശേഷമായിരുന്നു പിഴയൊടുക്കി ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയം ആരംഭിച്ചത്. 2022 ജൂണ്‍ 30 വരെ 500 രൂപയായിരുന്നു പിഴ. ഇത് പിന്നീട് 2022 ജൂലൈ ഒന്ന് മുതല്‍ 1,000 രൂപയായി ഉയര്‍ത്തുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ 200ഓളം പേര്‍ കുടുങ്ങി കിടക്കുന്നതായി അറിയിപ്പ്