ആം ആദ്മി പാർട്ടി എംഎൽഎക്കെതിരെ ലൈംഗിക ആരോപണവുമായി സഹോദരഭാര്യ
ആം ആദ്മി പാർട്ടിയുടെ ഡൽഹി ഒഖ്ല എംഎൽഎ അമാനത്തുല്ല ഖാനെതിരെ ലൈംഗികാരോപണക്കേസ്
ആം ആദ്മി പാർട്ടിയുടെ ഡൽഹി ഒഖ്ല എംഎൽഎ അമാനത്തുല്ല ഖാനെതിരെ ലൈംഗികാരോപണക്കേസ്. അമാനത്തുള്ള ഖാനെതിരെ സഹോദരഭാര്യയാണ് പരാതിയുമായി ശനിയാഴ്ച രംഗത്തെത്തിയത്. ശാരീരിക ബന്ധത്തിനു അമാനത്തുല്ല തന്നെ നിർബന്ധിച്ചതായാണ് ജാമിയ നഗർ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
കൂടാതെ അമാനത്തുള്ള ഖാന്റെ സഹോദരനും സഹോദരിമാരും സ്ത്രീധനത്തിന് വേണ്ടി തന്നെ പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അമാനത്തുല്ല നിഷേധിച്ചു. യുവതിയുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി മന്ത്രിയായിരുന്ന സന്ദീപകുമാറിനെതിരെയുള്ള സിഡി വിവാദം കെട്ടടങ്ങുന്നതിനിടെയാണ് മറ്റൊരു നേതാവ് ലൈംഗികാരോപണം നേരിടുന്നത്.