Webdunia - Bharat's app for daily news and videos

Install App

രക്ഷിച്ചവർക്ക് നന്ദി, എന്നിലെ ആ നാവികനാണ് കടലിൽ നിന്ന് കരകയറ്റിയത്; അനുഭവങ്ങൾ പങ്കുവെച്ച് അഭിലാഷ് ടോമി

Webdunia
ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (19:07 IST)
സാഹസിക പായ്‌വഞ്ചിയോട്ടത്തിനിടെ പരിക്കേറ്റ് നടുക്കടലിൽ അകപ്പെട്ട് പോയ മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമി നന്ദി അറിയിച്ച് രംഗത്ത്. സാഹചര്യങ്ങൾ തീർത്തും പ്രതികൂലമായിട്ടും തന്നെ രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനയ്ക്കും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിലാഷ് ടോമി നന്ദി പറഞ്ഞു. 
 
ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അഭിലാഷ്. അഭിലാഷിന്റെ ചിത്രം ഇന്ത്യന്‍ നേവിയാണ് പുറത്തുവിട്ടത്. ചിത്രത്തിനൊപ്പം ഇവർ അഭിലാഷിന്റെ ആദ്യ പ്രതികരണവും പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് രക്ഷയായത് തന്റെയുള്ളിലെ ആ നാവികൻ തന്നെയാണെന്നും അഭിലാഷ് പറയുന്നു. 
 
കടല്‍ അന്ന് അവിശ്വസനീയമാംവിധം പരുക്കനായിരുന്നു.  പായ്‌വഞ്ചിയോട്ടത്തിലെ വൈദഗ്ധ്യവും നാവികസേനയിൽനിന്നു ലഭിച്ച വിദഗ്ധ പരിശീലനവും അതിനൊപ്പം എന്റെയുള്ളിലെ സൈനിക ബലവുമാണു കടുത്ത പ്രതിസന്ധി അതിജീവിക്കാൻ തുണയായത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി- അഭിലാഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Fengal Cyclone: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കേരളത്തിനു മുകളിലൂടെ; അതീവ ജാഗ്രത, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

Holiday: മഴയെ തുടര്‍ന്ന് നാളെ (ഡിസംബര്‍ 3) അവധിയുള്ള ജില്ലകള്‍

കുടുംബപ്രശ്‌നത്തിന്റെ പേരില്‍ ബന്ധുക്കളെ ആക്രമിച്ച് കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍

Joe Biden: കാര്യം പ്രസിഡന്റാണ്, പക്ഷേ അച്ഛനായി പോയില്ലെ: മകന്‍ ഹണ്ടര്‍ ബൈഡന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് നല്‍കി ജോ ബൈഡന്‍

ഡ്രൈവിങ് ലൈസൻസ് പുതുക്കേണ്ടത് എപ്പോൾ, കരുതേണ്ട രേഖകൾ എന്തെല്ലാം, പിഴയില്ലാതെ പുതുക്കാനുള്ള കാലപരിധി എപ്പോൾ: അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments