Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പർ ഫോറിൽ ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്‌ഗാനിസ്ഥാൻ

സൂപ്പർ ഫോറിൽ ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്‌ഗാനിസ്ഥാൻ

സൂപ്പർ ഫോറിൽ ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്‌ഗാനിസ്ഥാൻ
ദുബായ് , ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (08:04 IST)
സൂപ്പർ ഫോറിൽ ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്‌ഗാനിസ്ഥാൻ. അവസാന മത്സരം അവിസ്‌മരണീയമാക്കിയ അഫ്‌ഗാനിസ്ഥാൻ ഏഷ്യാ കപ്പിൽ നിന്ന് തലയുയർത്തിയാണ് മടങ്ങിയത്. അഫ്ഗാനിസ്താന്‍ 50 ഓവറില്‍ എട്ടിന് 252 റൺസെടുത്തപ്പോൾ ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സിന് പുറത്താകുകയായിരുന്നു.
 
ഓപ്പണർമാരായ കെ.എൽ രാഹുൽ (60), അമ്പാട്ടി റായുഡു (57), ദിനേഷ് കാർത്തിക് (44) എന്നിവരാണ് ഇന്ത്യൻ നിരയിൽ താരങ്ങളായത്. സെഞ്ചുറി കൂട്ടുകെട്ടിൽ ഇന്ത്യ തുടങ്ങിയെങ്കിലും മധ്യനിര തകർന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ രണ്ട് പന്തില്‍ ഒരു റണ്‍മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ രവീന്ദ്ര ജഡേജയെ ആ ഓവറിലെ അഞ്ചാം പന്തില്‍ പുറത്താക്കുകയായിരുന്നു.
 
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ആദ്യ ഓവർ മുതൽ തകർത്തടിച്ചു. പിന്നീട് തുടരെ വിക്കറ്റെടുത്ത ഇന്ത്യ മികച്ച കളി നൽകാൻ ശ്രമിച്ചെങ്കിലും അത് പിഴക്കുകയായിരുന്നു. ശേഷം വിജയം പോലൊരു സമനിലയായിരുന്നു അഫ്‌ഗാന്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി വീണ്ടും ഇന്ത്യന്‍ ടീം ക്യാപ്ടന്‍, അമ്പരന്ന് ക്രിക്കറ്റ് ലോകം!