Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടൽക്ഷോഭത്തിൽ പരുക്കേറ്റ അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു

കടൽക്ഷോഭത്തിൽ പരുക്കേറ്റ അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു
, ശനി, 6 ഒക്‌ടോബര്‍ 2018 (19:22 IST)
വിശാഗപട്ടണം: ഗോൾഡം ഗ്ലോബ് മത്സരത്തിനിടെ പായ്‌വഞ്ചി കടൽ‌ക്ഷോപത്തിൽ‌പെട്ട് പരിക്കേറ്റ മലയാളി നാവികൻ അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു. ഐ എൻ എസ് സത്പുരയിൽ വൈകിട്ട മൂന്നരയോടെയാണ് അഭിലാഷ് ടോമിയെ കിഴക്കൻ നാവിക ആസ്ഥാനമായ വിശാഗപട്ടനത്ത് എത്തിച്ചത്. 
 
അഭിലാഷ് ടോമിയെ മുംബൈയിലേക്ക് കൊണ്ടുപൊകാനാണ് നേരത്തെ തിരുമാനിച്ചിരുന്നത് എങ്കിലും പിന്നിട് വിശാഗപട്ടണത്തേക്ക് കപ്പലിന്റെ ഗതി മാറ്റുകയായിരുന്നു. ഗോൾഡൻ ഗ്ലോബ് യാത്രക്കിടെ പെർത്തയിൽ നിന്നും 300 കിലോമീറ്റർ പടിഞ്ഞാറ് വച്ച് ശക്തമായ കടൽക്ഷോപത്തിൽ അഭിലാഷ് ടോമി സഞ്ചരിച്ചിരുന്ന പായ്‌വഞ്ചി അപകടത്തിൽപ്പെടുകയായിരുന്നു.
 
പ്രക്ഷുബ്ധമായ കടൽ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താൻ രാക്ഷാ പ്രവർത്തകർക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് ചികിത്സക്കായി അഭിലാഷ് ടോമിയെ ന്യൂ ആംസ്റ്റർഡാം ദ്വീപിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ നിന്നുമാണ് ഇപ്പോൾ കപ്പൽമാർഗം വിശാഗപട്ടണത്തെത്തിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിൽ മറ്റൊരു അയോധ്യ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ