Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടലിനെ കീഴടക്കിയ അഭിലാഷ് ടോമി ഇന്ത്യയിലേക്ക് തന്നെ

കടലിനെ കീഴടക്കിയ അഭിലാഷ് ടോമി ഇന്ത്യയിലേക്ക് തന്നെ

മലയാളി നാവികന്‍ അഭിലാഷ് ടോമി
, വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (09:19 IST)
സാഹസിക പായ്‌വഞ്ചിയോട്ടത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമി ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തും. നാവികസേന വൃത്തങ്ങള്‍ തന്നെയാണ് ആശ്വാസം പകരുന്ന ഇക്കാര്യം അറിയിച്ചത്. സേനയുടെ കപ്പലായ സത്പുര ഇന്ന് ആംസ്റ്റര്‍ഡാം ദ്വീപിലെത്തും.
 
നേരത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി അഭിലാഷ് ടോമിയെ മൗറീഷ്യസിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍ ആരോഗ്യനില വിലയിരുത്തുകയും അതിവേഗം തന്നെ അഭിലാഷിന് മാറ്റം കാണുന്നുൺറ്റെന്നും ഉള്ള വിലയിരുത്തലിലാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം കപ്പല്‍ അഭിലാഷ് ടോമിയുമായി ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  
 
അഭിലാഷ് അതിവേഗം സുഖം പ്രാപിക്കുകയാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇതുതന്നെയാണെന്നും നാവിക സേന വൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാഹസിക പായ്വഞ്ചിയോട്ട മത്സരമായ ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ അധിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഎഫ്എഫ്‌കെ മുടങ്ങില്ല, സ്വന്തം നിലയ്ക്ക് നടത്തും: ചലച്ചിത്ര അക്കാദമി