Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടുത്ത വംശീയപീഡനം; വിദ്യാര്‍ത്ഥിയെക്കൊണ്ട് ചെരുപ്പ് നക്കിപ്പിച്ച പ്രതി അറസ്റ്റില്‍

വംശീയപീഡനം; വിദ്യാര്‍ത്ഥിയെക്കൊണ്ട് ചെരുപ്പ് നക്കിപ്പിച്ചു.

Bangalore
, ശനി, 11 മാര്‍ച്ച് 2017 (13:49 IST)
ബംഗളൂരില്‍ അരുണാചല്‍പ്രദേശുകാരനായ വിദ്യാര്‍ത്ഥിക്ക് നേരെ കടുത്ത വംശീയപീഡനം. വെള്ളം അമിതമായുപയോഗിച്ചെന്ന് ആരോപിച്ച് വീട്ടുടമ  വിദ്യാര്‍ത്ഥിയെ കൊണ്ട് ചെരുപ്പ് നക്കിപ്പിച്ചു. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി ഹിഗിയോ എന്ന കുട്ടിയാണ് വാടകവീടുടമയുടെ ഈ ക്രൂര പീഡനത്തിനിരയായത്.
 
സംഭവമായി ബന്ധപ്പെട്ട് വീട്ടുടമ ഹേമന്ത് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. സംഭവം നടക്കുമ്പോള്‍ ഹേമന്ത് മദ്യപിച്ചിട്ടുണ്ടായിരുന്നു. മകന്‍ പീഡിപ്പിക്കപ്പെട്ട സംഭവറിഞ്ഞ് ഹിഗിയോയുടെ അമ്മ യേം ഹിഗിയോ ബംഗളൂരുവിലേക്ക് യാത്രതിരിച്ചു. 
 
തന്നെ ഒരു പട് തല്ലിയ ശേഷം ഷൂസ് നക്കി വൃത്തിയാക്കാനും ഉമ്മ വെക്കാനും അയാള്‍ നിര്‍ബന്ധിക്കുകയാരുന്നെന്നും. അത്രയും നേരം അയാള്‍ എന്നെ തല്ലിക്കൊണ്ടിരിക്കുകയായിന്നെന്നും കുട്ടി അഭിപ്രായപ്പെട്ടു. കൂടുതല്‍ അടി വാങ്ങാന്‍ കഴിയാതായപ്പോള്‍ എനിക്കത് ചെയ്യേണ്ടി വന്നെന്നും കുട്ടി പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത വംശീയതയാണ് കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് ഫലം ലൈവ്: മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം