Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയെ മദ്യം നൽകി കൂട്ടമാനഭംഗത്തിന് ഇരയാക്കി; കോൾസെന്ററിലെ ജീവനക്കാര്‍ പിടിയില്‍

രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ മദ്യം നൽകി കൂട്ടമാനഭംഗപ്പെടുത്തി

യുവതിയെ മദ്യം നൽകി കൂട്ടമാനഭംഗത്തിന് ഇരയാക്കി; കോൾസെന്ററിലെ ജീവനക്കാര്‍ പിടിയില്‍
ന്യൂഡ‍ൽഹി: , തിങ്കള്‍, 13 മാര്‍ച്ച് 2017 (15:49 IST)
രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ മദ്യം നൽകി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിൽ. പശ്ചിമ ഡൽഹിയിലെ പാണ്ഡവ് നഗർ പ്രദേശത്തുനിന്നുള്ള ഇരുപത്തിയാറുകാരിയാണ് ഈ കൊടുംക്രൂരതയ്ക്കിരയായത്. പരിചയക്കാരിലൊരാൾ വഴി ഫ്ലാറ്റിലെത്തിച്ച യുവതിയെ മദ്യം കൊടുത്ത് മയക്കിയശേഷമായിരുന്നു പീഡിപ്പിച്ചത്.
 
ഇന്ന് പുലർച്ചെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്ന് ചാടി രക്ഷപ്പെട്ട യുവതി. വഴിയാത്രക്കാരുടെ സഹായത്തോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കോൾസെന്ററിലെ ജീവനക്കാരായ വികാസ് കുമാർ, ലക്ഷയ് ഭല്ല, നവീൻ, സ്വാരിത്, പ്രതീക് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്‌തു.
 
പാർട്ടിയിൽ പങ്കെടുക്കാനെന്ന പേരിൽ വികാസ് കുമാറാണ് യുവതിയെ ഞായറാഴ്ച രാത്രി ഫ്ലാറ്റിലെത്തിച്ചത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന മറ്റു നാലുപേർക്കുമൊപ്പം മദ്യപിക്കുകയും ബോധം മറഞ്ഞ ശേഷം തന്നെ ഇവര്‍ മാനഭംഗപ്പെടുത്തിയെന്നുമാണ് യുവതി പരാതിനല്‍കിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രി ഉൾപ്പെടെ 27 രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്നു, സിപിഎം നേതാക്കൾക്കുപോലും രക്ഷയില്ല: അനില്‍ അക്കര