നൂറിലധികം പേര്‍ മാനഭംഗപ്പെടുത്തിയെന്ന് പരാതി; പെണ്‍കുട്ടികളെ കണ്ടെത്താന്‍ കോടതിയുടെ നിര്‍ദ്ദേശം
നൂറോളം പേർ മാനഭംഗപ്പെടുത്തിയെന്ന പരാതി; മോഡലിനെയും സുഹൃത്തിനെയും കണ്ടെത്താൻ കോടതി നിര്‍ദ്ദേശം
പൊലീസ് ഓഫിസർ ഉൾപ്പെടെ നൂറിലധികം ആളുകൾ മാനഭംഗപ്പെടുത്തുകയും വേശ്യാവൃത്തി സ്വീകരിക്കാൻ ബാഹ്യസമ്മർദ്ദം നല്‍കി എന്നും ആരോപിച്ച് അപ്രത്യക്ഷരായ ഡൽഹി സ്വദേശിനിയായ മോഡലിനെയും നേപ്പാളി യുവതിയെയും കണ്ടെത്താൻ പുണെ പൊലീസിന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
എന്നാല്‍ ആറുമാസമായി ഇരുവരുടെയും യാതൊരു വിവരങ്ങളും ഇല്ല. പൊലീസുകാരും അധികാര സ്വാധീനമുള്ളവരും പ്രതികളായതിനാല്‍ ഇരുവരും കൊല്ലപ്പെട്ടിരിക്കാമെന്നും ഹർജിക്കാരി ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള അഭിഭാഷകന്‍ അനൂജ കപൂര്‍ ഹൈക്കോടതിയെ സമീപിച്ചു.