Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം തമിഴരെ അംഗീകരിക്കു, എന്നിട്ട് പോലെ തമിഴനെ മുഖ്യമന്ത്രിയാക്കുന്നത്: അമിത് ഷാക്കെതിരെ കനിമൊഴി

ആദ്യം തമിഴരെ അംഗീകരിക്കു, എന്നിട്ട് പോലെ തമിഴനെ മുഖ്യമന്ത്രിയാക്കുന്നത്: അമിത് ഷാക്കെതിരെ കനിമൊഴി
, ചൊവ്വ, 13 ജൂണ്‍ 2023 (20:17 IST)
ഒരു തമിഴന്‍ പ്രധാനമന്ത്രിയാകാനുള്ള അവസരം ഡിഎംകെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തെ തള്ളി കനിമൊഴി എം പി. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണത്തിലും ബിജെപി മിടുക്കന്മാരാണെന്നും ഒരു തമിഴന്റെയും വഴി മുടക്കുന്നവരല്ല ഡിഎംകെയെന്നും കനിമൊഴി പറഞ്ഞു. തമിഴ്‌നാട്ടീല്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ കെ കാമരാജിനെയും ജി കെ മൂപ്പനാരെയും പ്രധാനമന്ത്രിയാകുന്നതില്‍ നിന്നും ഡിഎംകെ തടഞ്ഞെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷായുടെ പ്രസ്താവന. ഇതിനെതിരെയാണ് കനിമൊഴി എം പി രംഗത്തെത്തിയിരിക്കുന്നത്.
 
തമിഴരെ അംഗീകരിക്കുകയാണ് ബിജെപി ആദ്യം ചെയ്യേണ്ടത്. തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കു. എന്നിട്ട് മതി തമിഴനെ പ്രധാനമന്ത്രിയാക്കുമെന്ന് പ്രഖ്യാപനമെന്നും കനിമൊഴി പറഞ്ഞു. അതേസമയം തമിഴന്‍ പ്രധാനമന്ത്രിയാകനമെന്ന് പറയുന്ന ബിജെപി നേതാവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എന്തിനാണിത്ര ദേഷ്യമെന്നായിരുന്നു തമിഴ് നാട് മുഖ്യമന്ത്രിയായ എം കെ സ്റ്റാലിന്റെ പ്രതികരണം. തമിഴ്‌നാട്ടില്‍ നിന്നൊരാളെ പ്രധാനമന്ത്രിയാക്കണമെന്ന ആശയം ബിജെപിക്കുണ്ടെങ്കില്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനെയോ കേന്ദ്രമന്ത്രി എല്‍ മുരുകനെയോ ബിജെപിക്ക് പ്രധാനമന്ത്രിയാക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയെ പറ്റി പറഞ്ഞു, തമിഴ്‌നാട്ടിൽ ബിജെപി - എഐഡിഎംകെ സഖ്യത്തിൽ വീണ്ടും പോര്