വാഹനാപകടം: തടവുശിക്ഷ ലഭിക്കാവുന്ന കര്‍ശന വ്യവസ്ഥകള്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി
മദ്യപിച്ച് വാഹനമോടിച്ച് അപകടമരണമുണ്ടായാല്‍ ഇനി 10 വര്‍ഷം തടവ്
മദ്യപിച്ച് വാഹനമോടിച്ച് അപകടമരണമുണ്ടായാല്‍ ഇനി പത്ത് വര്‍ഷം വരെ തടവ്. തടവുശിക്ഷ ലഭിക്കാവുന്ന കര്‍ശന വ്യവസ്ഥകളുള്ള മോട്ടോര്‍ വാഹനച്ചട്ടത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായാല്‍ പതിനായിരം രൂപ പിഴയടക്കണം.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടായാലും അപകടത്തില്‍പ്പെട്ടയാള്‍ മരിക്കുകയും ചെയ്താല്‍ ജാമ്യമില്ലാതെ ജയിലിലാവും. കുടാതെ പത്തുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കുകയും വേണം. ഇത്തരം ഡ്രൈവര്‍മാര്‍ക്ക് നേരേ ഇന്ത്യന്‍ ശിക്ഷാനിയമം 299 പ്രകാരം നടപടി സ്വീകരിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.