Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശുവിനെ കൊന്നാല്‍ അഞ്ച് മുതല്‍ 14 വര്‍ഷം വരെ തടവ്; എന്നാല്‍ മനുഷ്യനെ കൊന്നാല്‍ 2 വര്‍ഷവും; ഇതെന്ത് നീതി ?

പശുവിനെ കൊന്നാല്‍ അഞ്ച് മുതല്‍ 14 വര്‍ഷം വരെ തടവ്; എന്നാല്‍ മനുഷ്യനെ കൊന്നാലോ?

പശുവിനെ കൊന്നാല്‍ അഞ്ച് മുതല്‍ 14 വര്‍ഷം വരെ തടവ്; എന്നാല്‍ മനുഷ്യനെ കൊന്നാല്‍ 2 വര്‍ഷവും; ഇതെന്ത് നീതി ?
ന്യൂഡല്‍ഹി , തിങ്കള്‍, 17 ജൂലൈ 2017 (12:21 IST)
പശുവിന് നല്‍കുന്ന വില പോലും മനുഷ്യന് നല്‍കുന്നില്ലെന്ന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് കുമാര്‍. കാറിടിച്ച് ബൈക്ക് യാത്രകാരന്‍  മരിച്ച സംഭവത്തില്‍ കാറുടമയ്ക്ക് രണ്ടു കൊല്ലം മാത്രം ശിക്ഷ വിധിച്ച സന്ദര്‍ഭത്തിലാണ് ജഡ്ജി ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്.
 
പശുവിനെ കൊന്നാല്‍ കിട്ടുന്ന ശിക്ഷ അഞ്ച് മുതല്‍ 14 വരെ തടവെങ്കിലും മനുഷ്യനെ കൊന്നാല്‍ ലഭിക്കുന്നത് 2 വര്‍ഷം തടവാണ്. എന്നാല്‍ അശ്രദ്ധയോടെ വണ്ടിയോടിച്ച് ആളുകളെ കൊന്നാല്‍ രണ്ട് വര്‍ഷം മാത്രമാണ് ശിക്ഷയെന്ന് ജഡ്ജി വിധി പ്രസ്താവത്തില്‍ പറഞ്ഞു.
 
കുടാതെ ഇന്ത്യയില്‍ 2015ല്‍ മാത്രം ഇന്ത്യയില്‍ 4 64 ലക്ഷം റോഡ് അപകടങ്ങളുണ്ടായെന്നും ഇത് വളരെ നാണക്കേടുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2008 ല്‍ ദല്‍ഹിയില്‍ ആഡംബരക്കാറായ ബിഎംഡബ്ലു ഇടിച്ച് ബൈക്ക് യാത്രികനായ അനൂപ് ചൗഹാന്‍ കൊല്ലപ്പെടുകയും സഹയാത്രികനായ മൃഗാങ്ക് ശ്രീവാസ്തവയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 
കേസില്‍ കാറോടിച്ചിരുന്ന യുവവ്യവസായി ഉത്സവ് ബാഷിന് രണ്ടു വര്‍ഷം തടവും അപകടത്തില്‍ മരിച്ചയാളുടെ കുടംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരവും പരിക്കേറ്റയാള്‍ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. കേസിലെ വിധി മെയില്‍ പുറപ്പെടുവിച്ചെങ്കിലും ശിക്ഷാ വിധി പുറപ്പെടുവിക്കുമ്പോഴാണ് ജഡ്ജി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് വിവാദം ; പി സി ജോര്‍ജ്ജ് ആയിരുന്നോ ശരി? ജയിലിനകത്തും ചില ‘തിരിമറികള്‍’?