Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂർവകാമുകിയുടെ ആസിഡ് ആക്രമണത്തിൽ നവവരന്‍ കൊല്ലപ്പെട്ടു

പൂർവകാമുകിയുടെ ആസിഡ് ആക്രമണത്തിൽ നവവരന്‍ കൊല്ലപ്പെട്ടു

sheikh muhammad ilyas
വിജയവാഡ , ബുധന്‍, 24 മെയ് 2017 (16:36 IST)
പൂർവകാമുകിയുടെ ആസിഡ് ആക്രമണത്തിൽ നവവരന്‍ കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. ഷെയ്ഖ് മുഹമ്മദ് ഇല്യാസ് (24) ആണ് മരിച്ചത്. സംഭവത്തില്‍ ഹേമ ബിന്ദു എന്ന യുവതിയെ പൊലീസ് തെരയുകയാണ്.

ചൊവ്വാഴ്‌ചയാണ് സംഭവമുണ്ടായത്. ഇല്യാസിന്റെ വിവാഹ വാര്‍ത്തയറിഞ്ഞ ഹേമ ബിന്ദു നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. ഹേമയുടെ സുഹൃത്തായ കാസിമിനെ ഉപയോഗിച്ചാണ് പൂർവകാമുകനെ വിളിച്ചു വരുത്തിയത്.

യുവാവിന്‍റെ കൈവശമുള്ള തന്‍റെ ചിത്രങ്ങൾ മടക്കി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു യുവാവിനെ യുവതി വിളിച്ചു വരുത്തിയത്. ചിത്രങ്ങളുമായി ഇല്യാസ് എത്തിയതോടെ വാക്കു തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഇല്യാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യുവതിയും സുഹൃത്തിനെയും പൊലീസ് തെരയുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ തോക്കു ചുണ്ടി വിവാഹം ചെയ്തു പിന്നെ സംഭവിച്ചത്...