Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുദ്ധകാലത്ത് പോലും പാകിസ്ഥാനെതിരെ സ്വീകരിക്കാത്ത നടപടി; സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.

Amith Shah, Narendra Modi and JP Nadda

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 24 ഏപ്രില്‍ 2025 (10:30 IST)
പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം. യുദ്ധകാലത്ത് പോലും പാകിസ്ഥാനെതിരെ സ്വീകരിക്കാത്ത നടപടിയായ സിന്ധു നദീ ജല കരാര്‍ മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാ കരാറാണ് 65 വര്‍ഷങ്ങള്‍ക്ക് മരവിപ്പിക്കാന്‍ തീരുമാനിച്ചത്.
 
അതേസമയം ഇന്ത്യയുടെ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗവും ഇന്ന് ചേരുന്നുണ്ട്. ജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം അടക്കം യോഗം വിലയിരുത്തും. അതേസമയം കാശ്മീരില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. 
 
പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുമെന്നാണ് ലഭിക്കുന്ന സൂചന. പാക്കിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക, ഇന്ത്യയിലെ പാക് കമ്മീഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ നടപ്പിലാക്കുക എന്നാണ് ലഭിക്കുന്ന വിവരം.
 
കൂടാതെ ഇന്ത്യയിലേക്കുള്ള പാക്ക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ടുവരും. കൂടാതെ പാകിസ്ഥാനുമായുള്ള നേരിട്ടും അല്ലാത്തതുമായുള്ള എല്ലാത്തരം വ്യാപാരങ്ങളും നിര്‍ത്തിവയ്ക്കും. പാകിസ്ഥാനില്‍ നിന്ന് മറ്റൊരു രാജ്യം വഴിയുള്ള ഇറക്കുമതി നിരോധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്