Webdunia - Bharat's app for daily news and videos

Install App

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു

മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിനാണ് പൊള്ളലേറ്റത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഏപ്രില്‍ 2025 (13:54 IST)
സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു. മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിനാണ് പൊള്ളലേറ്റത്. കുട്ടിയുടെ കാലിനും കൈക്കുമാണ് പൊള്ളലേറ്റത്. ഏഴ് വയസാണ് മാര്‍ക്കിന്റെ പ്രായം. ആന്ധ്രയിലെ രാഷ്ട്രീയ പരിപാടികള്‍ റെദ്ദാക്കി പവന്‍ കല്യാണ്‍ ഉടന്‍ തന്നെ സിംഗപ്പൂരിലേക്ക് തിരിക്കുമെന്നാണ് വിവരം.
 
സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ വാര്‍ത്ത കുറിപ്പ് പ്രകാരം തീപിടുത്തത്തില്‍ 19 പേര്‍ക്ക് പൊള്ളലേറ്റെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരില്‍ 15 പേര്‍ കുട്ടികളാണ്. മുതിര്‍ന്ന നാലുപേര്‍ക്കും പൊള്ളലേറ്റു. 80 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിച്ചിട്ടുണ്ടെന്ന് സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.
 
സിംഗപ്പൂരിലെ 278 വാലി റോഡ് എന്ന വിലാസത്തിലുള്ള ഷോപ്പ് ഹൗസിലാണ് തീപിടുത്തം ഉണ്ടായത്. പവന്‍ കല്യാണിന്റെ ഭാര്യ ലേഴ്‌നേവക്ക് മകന്‍ മാര്‍ക്കിനൊപ്പം സിംഗപ്പൂരിലാണ് താമസം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments