ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് വിശാല്‍; തിങ്കളാഴ്‌ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ മത്സരിക്കുമെന്ന് വിശാല്‍

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (19:58 IST)
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിയസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാല്‍. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന വിശാല്‍ തിങ്കളാഴ്‌ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. ഇതിനാല്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും കൂടിയായ വിശാല്‍ തിങ്കളാഴ്‌ച തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, വിഷയത്തില്‍ ഇതുവരെ വിശാല്‍ പ്രതികരിച്ചിട്ടില്ല.

ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ഡിസംബര്‍ പതിനേഴിനാണ് ഉപതെരഞ്ഞെടുപ്പ്. ഇ മധുസൂദനനാണ് എഐഎഡിഎംകെയുടെ സ്ഥാനാർത്ഥി. മുരുഡു ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥി.

ആര്‍കെ നഗറില്‍ സൂപ്പർ താരങ്ങളായ രജനീകാന്തും കമലഹാസനുംമത്സരിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരുന്നുവെങ്കിലും ഇരുവരും പുറത്തുവന്ന വാര്‍ത്തകള്‍ തള്ളിയിരുന്നു. എന്നാല്‍ അപ്രതീക്ഷിത നീക്കവുമായി വിശാല്‍ രംഗത്തേക്ക് കടന്നുവരുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments